മെറിറ്റോറിയസ് ധനസഹായത്തിന് അതാത് ഗ്രാമപഞ്ചായത്തുകളിൽ അപേക്ഷ നൽകാം

Share

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകൾ നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. ദേശീയ/ അന്തർദേശീയ സർവകലാശാലകളിലെ പ്രവേശനം ഉൾപ്പടെയുള്ള ചെലവുകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് മെറിറ്റോറിയസ് .

ദേശീയ/ അന്തർദേശീയ സർവകലാശാലകളിലെ പ്രവേശനം ഉൾപ്പടെയുള്ള ചെലവുകൾക്കാണ് മെറിറ്റോറിയസ് വഴി ധനസഹായം ലഭിക്കുക. കോഴ്സിന് പോകുന്ന രാജ്യം/സ്ഥലം എന്നിവ പരിഗണിച്ച് കാലാകാലങ്ങളിൽ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന സ്‌കീമിന് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി തുക അനുവദിക്കും.

ദേശീയ സർവകാലാശാലകളിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചതും ഇ-ഗ്രാന്റ്സ് ലഭ്യമാകാത്ത വരുമാന പരിധി 2.50 ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്കാണ് സഹായം ലഭിക്കുക. മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയില്ല. മെറിറ്റോറിയസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ അതാത് ഗ്രാമപഞ്ചായത്തുകളിലാണ് നൽകേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0497 2700596.