അഭയകിരണം പദ്ധതി; ധനസഹായത്തിന് അപേക്ഷിക്കാം

Share

തിരുവനന്തപുരം: 50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഈ പദ്ധതി പ്രകാരം സാധുക്കളായ വിധവകള്‍ക്ക് അഭയസ്ഥാനം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കും. പ്രാരംഭ ഘട്ടത്തിൽ 200 പേർക്ക് 1,000 രൂപ വീതം 6 മാസത്തേക്ക് ധനസഹായം നൽകുന്നതിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിരുന്നു.

നിരാലംബരും ഭവനരഹിതരുമായ വിധവകൾക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചതാണ് ‘അഭയകിരണം’. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന്റെ (നിർധന വിധവ) പ്രായപരിധി 50 വയസ്സിന് മുകളിലായിരിക്കണം.പ്രായം തെളിയിക്കുന്നതിനുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റ്/ഇലക്ഷൻ ഐഡി കാർഡ്/ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണം. കുടുംബ വാർഷിക വരുമാനം 1000 രൂപയിൽ താഴെ ആയിരിക്കണം. (റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് / വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് / ബിപിഎൽ സർട്ടിഫിക്കറ്റ്) എന്നിവ ഹാജരാക്കണം.

വിശദവിവരങ്ങള്‍ക്ക് www.schemes.wcd.kerala.gov.in

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20
ഫോണ്‍. 04682966649.