രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഒക്ടോബർ ഒന്ന് മുതൽ തുടക്കമാകും

Share

ന്യൂഡല്‍ഹി: രാജ്യത്ത് അതിവേഗ 5 ജി സേവനങ്ങൾക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ച് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും .ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബര്‍ 29 ന് പ്രധാനമന്ത്രി 5ജിയ്ക്ക് തുടക്കമിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെലികോം സേവനദാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ 5ജി സേവനങ്ങൾ പ്രഖ്യാപിക്കുന്നത് മാറ്റിവച്ചിരുന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള പ്രഖ്യാപനം നടത്തുമെന്ന് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. റിലൈൻസ് ജിയോ ഒക്ടോബർ 24 ദീപാവലിയോടനുബന്ധിച്ച് 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.