18 കൊല,ഒടുവില്‍ മാഫിയ തലവന്‍ അനില്‍ ദുജാന കൊല്ലപ്പെട്ടു

Share

ന്യൂഡല്‍ഹി: 18 കൊലപാതകങ്ങള്‍ അടക്കം 62 കേസുകളില്‍ പ്രതിയായ മാഫിയ തലവന്‍ അനില്‍ ദുജാന
ഉത്തര്‍പ്രദേശില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. മീററ്റ് ജാനി ഗ്രാമത്തിലെ ഒളിയിടം പൊലീസ് വളഞ്ഞപ്പോള്‍ ഇയാള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തിരികെയുള്ള വെടിവെപ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് യുപി പ്രത്യേക അന്വേഷണ സേനയുടെ മേധാവി അമിതാഭ് യാഷ് അറിയിച്ചു. യുപി പൊലീസ് തലയ്ക്ക് 50,000 രൂപ വിലയിട്ട മാഫിയ തലവനാണിയാള്‍.