കേന്ദ്ര കണ്ണിലെ കരട് കണ്ടു, ഇവിടത്തെ കോല് കണ്ടില്ല!

Share

കൊച്ചി: കേന്ദ്രത്തിനുകീഴിലുള്ള എന്‍.സി. ഇ. ആര്‍.ടി. ഇറക്കുന്ന പുസ്തകങ്ങളുടെ പിഴവുകള്‍ കണ്ടെത്താനുള്ള ആവേശത്തില്‍, സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള എ.സി.ഇ.ആര്‍.ടി ഇറക്കിയ പുസ്തകങ്ങളിലെ പിഴവുകള്‍ കണ്ണില്‍ പെട്ടില്ല!
കേരള സിലബസ് നാലാം ക്ലാസ് മലയാളം പാഠപുസ്തകത്തില്‍ മഹാകവി കുമാരനാശാന്റെ ജനനവര്‍ഷം തെറ്റായി രേഖപ്പെടുത്തിയെന്നുമാത്രമല്ല, പരിസരപഠനം പു സ്തകത്തില്‍ ഇന്ത്യയുടെ പഴയ ഭൂപടം അച്ചടിക്കുകയും ചെയ്തു ഇടതുസര്‍ക്കാര്‍. അതും കുമാരനാശാന്റെ 150 വാര്‍ഷികം ആഘോഷിച്ചവേളയില്‍.
കുമാരനാശാന്റെ ജനനവര്‍ഷം 1873 എന്നതിനു പകരം 1871 എന്നാണു പുസ്തകത്തിലുണ്ടായിരുന്നത്. പരിസരപഠനം പുസ്തകത്തില്‍ കാലഹരണപ്പെട്ട വിവരങ്ങളും പഴയ ഭൂപടവും ഉള്‍പ്പെട്ടതും ഗണിത പുസ്തകത്തില്‍ നിലവിലില്ലാത്ത 100 രൂപ കറന്‍സി പഠനപ്രക്രിയയുടെ ഭാഗമാക്കുകയും ചെയ്തിരുന്നു. പത്രവാര്‍ത്തകളെതുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്തിന് പിഴവുകള്‍ തിരുത്തിയാകും പുതിയ പാഠപുസ്തകള്‍ നല്‍കുക എന്ന് എ.സി.ഇ.ആര്‍.ടി മറുപടി നല്‍കിയിട്ടുണ്ട്.
എന്‍.സി. ഇ. ആര്‍.ടി. പുസ്തകങ്ങളില്‍ നിന്ന് ഗുജറാത്ത് കലാപവും മുകള്‍ ഭരണഭാഗങ്ങളും നീക്കിയതിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. കേന്ദ്രം നീക്കുന്ന പാഠഭാഗങ്ങള്‍ പ്രത്യേക പുസ്തകമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.