ഗുജറാത്ത് കലാപം
പഠിപ്പിച്ചേ അടങ്ങൂ!

Share

തിരുവനന്തപുരം : പാഠപുസ്തകങ്ങളില്‍ നിന്ന് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ പ്രത്യേകം പഠിപ്പിക്കും.
മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രം ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കാനാണ് കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. ഈ ഭാഗങ്ങള്‍ സംസ്ഥാന സില ബസില്‍നിന്ന് ഒഴിവാക്കേണ്ടതില്ലെന്നാണ് തീരുമാനം.
കേരളത്തിലെ ഒന്നും രണ്ടും
വര്‍ഷ ഹയര്‍സെക്കന്‍ഡറി വി ദ്യാര്‍ഥികള്‍ എന്‍.സി.ഇ.ആര്‍.ടി നല്‍കുന്ന പാഠപുസ്തകങ്ങളാണ് പഠിക്കുന്നത്. ഒഴിവാക്കുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനം സപ്‌ളിമെന്‌ററി പാഠപുസ്തകങ്ങള്‍ പുറത്തിറക്കും. ഇതിന്റെ അച്ചടി ഉടന്‍ ആരംഭിക്കാനും കരിക്കുലം കമ്മിറ്റി തീരുമാനിച്ചു.
മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു