കർഷക ഉല്പാദക കമ്പനികൾക്കായി കേന്ദ്ര സർക്കാർ നൽകിയ ആനുകൂല്യം തലസ്ഥാനത്തെ കർഷക കമ്പിനികൾക്കും

Share

തിരുവനന്തപുരം: കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകർക്കായി നടപ്പിലാക്കുന്ന “10000 കർഷക ഉല്പാദക കമ്പനികൾ ” എന്ന പദ്ധതിയുടെ ഭാഗമായി ഓഹരിവിഹിതത്തിൻ്റെ (Equity grant ) വിതരണോദ്ഘാടനത്തിൽ തലസ്ഥാന ജില്ലയിലെ കർഷക കമ്പിനികൾക്കും ആനുകൂല്യം ലഭിച്ചു.

സിസ്സയുടെ കീഴിൽ രൂപീകരിച്ച 6 കർഷക ഉൽപ്പാദക കമ്പിനികൾക്കായി 41.96 ലക്ഷം രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തത്. .

സിസ്സയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിലായി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച 6 കർഷക ഉല്പാദക കമ്പനികളിൽ 2098 ഓഹരി ഉടമകൾക്കായാണ് ഈ തുക ലഭിച്ചത്. ഉച്ചയ്ക്ക് പ്രധാന മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്ത് കർഷകരുമായി സംവദിച്ച സമയം തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രാദേശികമായി ഒത്ത് ചേർന്ന് വെർച്വൽ മീറ്റിൽ പങ്കെടുത്തു.

കമ്പനികൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകുന്ന ഓഹരി സഹായധനമാണ് ഈ തുക.
കേന്ദ്ര എസ്.എഫ്.എ.സി കൊല്ലം, ആലപ്പുഴ ,പത്തനംതിട്ട എന്നീ ജില്ലകളിൽ പുതുതായി അനുവദിച്ചു 8 കർഷക ഉല്പാദക കമ്പനികളുടെ രൂപീകരണ പ്രവർത്തനങ്ങളും സിസ്സയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നതായി സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ അറിയിച്ചു.