കയറ്റുമതി ലക്ഷ്യം രണ്ട് ട്രില്യണ്‍ യു.എസ് ഡോളര്‍

Share

ന്യൂഡല്‍ഹി: 2030ഓടെ രണ്ട് ട്രില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍.
ന്യൂഡല്‍ഹിയില്‍ നടന്ന അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ ഇന്ത്യയുടെ 31ാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളിലെയും നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പരസ്പരം മനസ്സിലാക്കുകയും ലോകമെമ്പാടുമുള്ള സങ്കീര്‍ണ്ണമായ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് സുഗമമായി പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏറ്റവും ഉയര്‍ന്നതാണെന്നും വരും വര്‍ഷങ്ങളില്‍ ഇത് പലമടങ്ങ് വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യാപാര രംഗത്ത് പ്രതിരോധ ഉല്‍പ്പാദനം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെകസ് റ്റെല്‍സ്, എന്‍ജിനീയറിങ് ഉല്‍പന്നങ്ങള്‍, വാഹന ഘടകങ്ങള്‍, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും.