എന്നിട്ടും സത്യപാല്‍ മാലിക്
എന്തേ രാജിവച്ചില്ല?

Share

കൊച്ചി: പുല്‍വാമ ആക്രമണം കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം വരുത്തിത്തീര്‍ത്തതാണെന്ന ബോദ്ധ്യമുണ്ടായിരുന്നെങ്കില്‍ ജമ്മുകാശ്മീര്‍ ഗവര്‍ണ്ണര്‍ പോലെ ഒരു ഭരണഘടനാ പദവിയിലിരുന്ന സത്യപാല്‍ മാലിക് എന്തു കൊണ്ട് രാജി വച്ച് പുറത്തുപോയില്ലെന്ന് മേജര്‍ രവി ആരാഞ്ഞു. അദ്‌ദേഹത്തെ ഉപരാഷ്ട്രപതിയാക്കാത്തതിന്‌റെ ചൊരുക്കുമാത്രമായേ ഇത്തരം പ്രസ്താവനകളെ കാണാന്‍ കഴിയൂ എന്നും രവി തന്‌റെ സോഷ്യല്‍മീഡിയാ ലൈവില്‍ അഭിപ്രായപ്പെട്ടു. മിണ്ടരുതെന്ന് മോദി പറഞ്ഞപ്പോള്‍ മിണ്ടാതിരിക്കുകയും ഉന്നതപദവികളുടെ സുഖലോലുപതയില്‍ തുടരുകയും ഒടുവില്‍ ഇനിയൊന്നും ബി. ജെ. പി.യില്‍ നിന്ന് കിട്ടാനില്ലെന്നു വന്നപ്പോള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനയുമായി രംഗത്തിറങ്ങുകയുമാണ് മാലിക് ചെയ്തത്. സൈന്യത്തിലെ നടപടിക്രമങ്ങള്‍ അറിയുന്നവര്‍ക്ക് അത് ഒരു സുരക്ഷാ വീഴ്ച എന്നല്ലാതെ ബോധപൂര്‍വമായ നരഹത്യയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല.
പുല്‍വാമ ആക്രമണത്തിന് ഉത്തരവാദി മോദിയാണെന്ന ജനറല്‍ ശങ്കര്‍ റോയ് ചൗധരിയുടെ പ്രസ്താവനയും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ വച്ചുള്ളതാണ്. സൈനികര്‍ക്ക് വിമാനം അനുവദിക്കുന്നതൊക്കെ താഴെ തട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്. ഇതറിയാത്തയാളല്ല ചൗധരി. സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം രാജ്യസഭാ എം.പിയൊക്കെ ആയ ഇദ്‌ദേഹം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഇത്തരം രാഷ്ട്രീയ പ്രസ്താവനങ്ങള്‍ ഇറക്കരുതെന്നും മേജര്‍ രവി അഭ്യര്‍ത്ഥിച്ചു.