മന്‍ കീ ബാത്ത് നൂറാം എപ്പിസോഡിലേയ്ക്ക്

Share

ന്യൂഡല്‍ഹി: ജനങ്ങളുമായുള്ള ആശയവിനിമയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബര്‍ 3ന് ആരംഭിച്ച ‘മന്‍ കീ ബാത്ത്’ ഈ മാസം 30ന് നൂറാം എപ്പിസോഡ് തികയ്ക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി ജനങ്ങളിലേക്ക് എത്തിച്ചേരുകയും അവര്‍ക്ക് ഊര്‍ജവും പ്രചോദനവും പ്രദാനം ചെയ്യുന്ന പരിപാടിയാണിതെന്ന് കേന്ദ്ര വാര്‍ത്താവി തന്നെ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍
പറഞ്ഞു.
വ്യക്തികളുടെ പരിവര്‍ത്തനശക്തിയിലുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും ഭരണത്തില്‍ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രതിമാസ ഓര്‍മപ്പെടുത്തലാണ് ഓരോ ഭാഗവുമെന്നും വാര്‍ത്താ വിതരണപ്രക്ഷേപണ മന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയും രാജ്യത്തെ പൗരന്മാരും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുക എന്നതാണ് മന്‍ കി ബാത്തിന്റെ പ്രാഥമികലക്ഷ്യം. എല്ലാ മാസവും പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദശലക്ഷക്കണക്കിന് കത്തുകള്‍ ലഭിക്കുന്നു. പരിപാടിയില്‍ അവ യെക്കുറിച്ച് അദ്ദേഹം പറയുന്നു. പരിപാടിക്കിടയില്‍ പ്രധാനമന്ത്രി ജനങ്ങളുമായി ടെലിഫോണില്‍ സംസാരിക്കുന്നതും അപൂര്‍വമല്ല.
എട്ടുവര്‍ഷം നീണ്ടുനിന്ന 19 ഭാഗങ്ങളുടെ വിജയകരമായ കാലയളവിലുടനീളം, പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവ ബോധം സൃഷ്ടിക്കാന്‍ മാത്രമല്ല, സാമൂഹികവും ദേശീയവുമായ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ അവരെ പ്രചോദിപ്പിക്കാനും മന്‍ കി ബാത്ത് ശ്രമിച്ചു.