ഈടില്ലാത്ത വായ്പകളില്‍ ജാഗ്രത വേണം: ആര്‍.ബി.ഐ

Share

ന്യൂഡല്‍ഹി: അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍, ഈടില്ലാതെ നല്‍കുന്ന വായ്പകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബാങ്കുകളോട് ഭാരതീയ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. വ്യക്തിഗത ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, ചെറുകിട വ്യവസായ ലോണ്‍, മൈക്രോ ഫിനാന്‍സ് ലോണ്‍ എന്നിവ സുരക്ഷിതമല്ലാത്ത വായ്പകളുടെ വിഭാഗത്തില്‍ വരും.
2022 ഫെബ്രുവരി മുതലുള്ള ഒരുവര്‍ഷക്കാലം ബാങ്കുകള്‍ 2.2 ലക്ഷം കോടി രൂപയുടെ സുരക്ഷിതമല്ലാത്ത വായ്പകളാണ് നല്‍കിയിട്ടുള്ളത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ വായ്പയേക്കാള്‍ കൂടുതലാണിത്.
തിരിച്ചടക്കാത്ത വയ്പകള്‍ കൂടുകയും വായ്പകള്‍ വര്‍ദ്ധിക്കുകയും ചെയ്താല്‍ ബാങ്കുകളുടെ മൂലധന ആസ്തിയെ ബാധിക്കും.
ബാങ്കുകളുടെ മൂലധനത്തില്‍ ഉണ്ടായ കുറവാണ് വികസിത രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ തകരാനിടയാക്കിയത്.