സുരക്ഷാപദ്ധതി ചോര്‍ന്നത്
സെക്രട്ടേറിയറ്റില്‍ നിന്ന്?

Share

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ ശനവുമായി ബന്ധപ്പെട്ട സുരക്ഷാ പദ്ധതി ചോര്‍ന്നത് സെക്രട്ടേറിയറ്റില്‍ നിന്നാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇത്തരമൊരു നിഗമനത്തിന്‌റെ അടിസ്ഥാനത്തിലാണ് കണ്ടോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ സര്‍ക്കാരിനു കൈമാറിയ അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം തടവും പിഴയും ലഭിക്കാം.