ബീജോത്പാദനം:
ജീന്‍ കണ്ടെത്തി

Share

വാഷിങ്ടന്‍: ബീജോത്പാദനത്തിനു സഹായിക്കുന്ന ജീന്‍ കണ്ടെത്തി. ഇത് പുരുഷന്മാരില്‍ ഫലപ്രദമായ ഗര്‍ഭനിരോധനത്തിന് വഴി തെളിക്കുമെന്നാണ് പ്രതീക്ഷ. സസ്തനികളിലെ വൃഷണകോശങ്ങളില്‍ മാത്രമുള്ള എ.ആര്‍.ആര്‍. ഡി.സി 5 ജീനും അതിന്റെ പ്രവര്‍ത്തനവും വാഷിങ്ടന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് കണ്ടെത്തിയത്. ഈ ജീന്‍ പ്രവര്‍ ത്തനരഹിതമാക്കിയാല്‍ പുരുഷ ന്മാരില്‍ പ്രത്യുല്പാദനശേഷി ഇല്ലാതാക്കാം. ഈ ജീന്‍ നി ഷ്‌ക്രിയമാകുന്നതോടെ ബീജങ്ങളുടെ എണ്ണം കുറയുകയും ബീജ ചലനത്തെ ബാധിക്കുകയും ചെയ്യും. പ്രത്യുല്‍പാ ദനശേഷി ആവശ്യമെങ്കില്‍ പുനഃ സ്ഥാപിക്കാനുമാകും. സ്‌കൂള്‍ ഓഫ് മോളി ക്യുലര്‍ ബയോസയന്‍സസ് പ്രഫ സറായ ജോണ്‍ ഓട്‌ലിയാണ് ഗവേഷണപഠനത്തിന് നേതൃത്വം നല്‍കിയത്.