തൃപ്പൂണിത്തുറയില്‍ അഷ്ടലക്ഷ്മി മഹായാഗം, അഡിഗ മുഖ്യാതിഥി

Share

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ പത്തുദിവസത്തെ അഷ്ടലക്ഷ്മി മഹായാഗം ജൂണ്‍ 24 മുതല്‍ ജൂലൈ 4 വരെ നടക്കും. ശ്രീ മൂകാംബിക ദേവിയുടെ പൂജാരി കെ.എന്‍ സുബ്രഹ്മണ്യ അഡിഗയാണ് മുഖ്യാതിഥി. യാഗത്തിന്റെ ജോയിന്റ് സെക്രട്ടറി മധു ഔദ്യോഗികമായി അദ്‌ദേഹത്തെ ക്ഷണിച്ചു.
സമ്പത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലക്ഷ്യമിട്ടുള്ള സവിശേഷ കര്‍മമാണ് അഷ്ടലക്ഷ്മി യാഗം. തൃപ്പൂണിത്തുറ പുതിയകാവ് ദേവീക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയ്‌ക്കൊപ്പം ലക്ഷ്മീദേവിയുടെ എട്ട് രൂപങ്ങളുടെ അനുഗ്രഹം ആവാഹിക്കലാണ് പ്രധാന ചടങ്ങ്.
ദേവിയെ പ്രസാദിപ്പിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമായി പുരോഹിതര്‍ നടത്തുന്ന വിവിധ കര്‍മ്മങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പത്തുദിവസം തൃപ്പൂണിത്തുറ സാക്ഷ്യം വഹിക്കും. യാഗത്തില്‍ പങ്കെടുക്കാനും ദേവിയുടെ അനുഗ്രഹം തേടാനും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരെത്തും.