ആനകളുടെ സുഖ ചികിത്സയ്ക്ക് തുടക്കമായി; തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട്

Share

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു . ഇതോടെ കര്‍ക്കിടക മാസത്തിലെ ആനകളുടെ സുഖ ചികിത്സയ്ക്ക് തുടക്കമായി.
മന്ത്രിമാരായ കെ രാധാകൃഷ്ണൻ കെ രാജൻ തുടങ്ങിയവരും ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കുചേർന്നു.

15 ആനകളെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയത് . നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഗജ പൂജയും ഇത്തവണത്തെ പ്രത്യേകതയാണ്.

പുലര്‍ച്ചെ മഹാഗണപതി ഹോമത്തിന് ശേഷമാണ് ഗജ പൂജയും ആനയൂട്ടും നടന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അനുമതിയോടെയാണ് ചടങ്ങ് നടത്തിയത് . ആനയൂട്ട് നടക്കുന്ന ഇടത്തേക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആനകളാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനായി എത്തിയിരുന്നത്. എന്നാൽ ഇത്തവണ തൃശൂർ ജില്ലയ്ക്കടുത്ത് സമീപ പ്രദേശങ്ങളിലുള്ള ആനകൾക്ക് മാത്രമാണ് ആനയൂട്ടിനായി പങ്കെടുത്തത് .