ഇന്ത്യ അപകടാവയില്‍ തന്നെ:  ഡബ്ല്യു.എച്ച്.ഒ. | WHO

Share

ഡല്‍ഹി: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇന്ത്യ അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.

വൈറസ് വ്യാപനം കുറയ്ക്കാനും സാഹചര്യങ്ങള്‍ക്ക് അനുസൃതമായ പൊതുജനാരോഗ്യ പരിപാടികള്‍ കൈക്കൊള്ളാനും ഊന്നല്‍ നല്‍കണമെന്നും ഡബ്ല്യു.എച്ച്.ഒ. തെക്കു കിഴക്കന്‍ ഏഷ്യ റീജനല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.

വാക്സിനേഷന്‍ വര്‍ധിപ്പിക്കണം. ചില നഗരങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും അതീവ ജാഗ്രത തുടരണമെന്ന് അവര്‍ പറഞ്ഞു. രാജ്യത്ത് ശനിയാഴ്ച 235,532 പുതിയ കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ ദിവസത്തെ 251,209 കേസുകളെക്കാള്‍ നേരിയ കുറവ്. മൂന്നാം തരംഗത്തിനു കാരണമായ ഒമിക്രോണ്‍ വകഭേദത്തിന് താരതമ്യേന തീവ്രത കുറവാണെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഉയരാതെ ശ്രദ്ധിക്കണം.