അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ വിളമ്പുകാരനായി മന്ത്രി വി. ശിവൻകുട്ടി

Share

അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ വിളമ്പുകാരനെ കണ്ട് അന്തേവാസികൾ തെല്ലമ്പരന്നു. തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ വിളമ്പുകാരനായെത്തിയത് മന്ത്രി വി ശിവൻകുട്ടി. RRT വളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്. കോവിഡ്- 19 മഹാമാരിയുടെ മുൻനിര പോരാളികളായി നേമം മണ്ഡലത്തിലെ കൺട്രോൾ റൂമിൽ പ്രവർത്തിച്ച RRT വോളണ്ടിയേഴ്സ് ആണ് ഓണാഘോഷത്തിന് ചുക്കാൻ പിടിച്ചത്.

മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും അഗതി മന്ദിരത്തിൽ ഉണ്ട്‌. അവരോടൊപ്പം മന്ത്രി ഏറെ സമയം ചിലവഴിച്ചു. ഓരോരുത്തരോടും മന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.ഒരുമിച്ചിരുന്നു ഓണസദ്യ ഉണ്ടതിന് ശേഷമാണ് മന്ത്രി വി ശിവൻകുട്ടി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *