പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മൂന്ന് പേർ അറസ്റ്റിൽ

Share

പത്തനംതിട്ട: പത്തനംതിട്ട പമ്പയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാക്കളടക്കം മൂന്ന് പേരാണ് പിടിയിലായത്.

ജയകൃഷ്ണൻ, രാമകണ്ണൻ, കണ്ണൻ ദാസൻ എന്നിവരാണ് പിടിയിലായത്. ഇതിൽ രാമകണ്ണൻ, കണ്ണൻദാസൻ എന്നിവർ പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന കോളനിയിലെ താമസക്കാരാണ്.

പെൺകുട്ടിയുടെ അച്ഛന് മദ്യം നൽകിയാണ് ഇവർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. വയറുവേദനക്ക് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് കുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആരോഗ്യവകുപ്പ് പോലീസനെ വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.