ദുരന്ത മുഖത്ത് എന്നും മുൻപന്തിയിൽ.. കളളിക്കാടിനും കൈതാങ്ങായി സേവാഭാരതി

Share

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് മേഖലയിൽ സേവാഭാരതിയുടെ പ്രവർത്തനം എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ ലോക് ഡൗൺ കാലയളവിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ എല്ലാ പ്രദേശത്തും സഹായമെത്തിക്കുന്നതിനായി സേവാഭാരതിയും രംഗത്തുണ്ട്.

ദുരിത ബാധിതർക്ക് കഴിയാവുന്നത്രയും സഹായം എത്തിക്കുന്നതിന് സേവാഭാരതി പ്രവർത്തകർ സദാ സേവന സന്നദ്ധരായി രംഗത്തുണ്ട്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സഹായം ആവശ്യപെടുന്നവർക്ക് എത്തിച്ച് നൽകുന്നതിന് സേവാഭാരതി പ്രവർത്തകരുണ്ട്.

ഹോമിയോ പ്രതിരോധ മരുന്നുകൾ വീടുകളിൽ എത്തിക്കുന്നതിലും സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും ഒക്കെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുമെല്ലാം സേവാഭാരതി സജീവമാണ്.

കള്ളിക്കാട് പ്രദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിനായി സേവാഭാരതി പ്രത്യേക കർമ്മ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ദുരിത കാലത്ത് അതിജീവനത്തിന്റെ സന്ദേശം പകർന്ന് നൽകുന്ന സേവാഭാരതി മാനവ സേവയിലൂടെ മാധവ സേവ എന്ന ലക്ഷ്യത്തിനാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്.

കള്ളിക്കാട് പ്രദേശത്ത് നിരവധി പേർക്ക് സഹായം എത്തിക്കുന്നതിന് ഇതിനോടകം സേവാഭാരതിക്ക് കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യക്കിറ്റ് വിതരണം, അവശ്യ സാധനങ്ങളും മരുന്നും എത്തിക്കൽ അങ്ങനെ സഹായം വേണ്ടിടത്തെല്ലാം സേവാഭാരതി പ്രവർത്തകർ സഹായവുമായി എത്തുന്നു.

കള്ളിക്കാട്ട് നിരവധി പേർക്ക് ഇതിനോടകം സഹായം എത്തിച്ച സേവാഭാരതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജനകീയ അടുക്കള ഒരു ജനതയുടെ പട്ടിണി നിർമ്മാർജനത്തിനുള്ള ഊർജ കേന്ദ്രമായി മാറി. അസുഖബാധിതരയനിർധനർ,ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന വ്യക്തികൾ, ആരോഗ്യമേഖലയിലും സുരക്ഷാ മേഖലയിലും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവർ ,ഹോട്ടൽ ഭക്ഷണം ആശ്രയിച്ച് കഴിഞ്ഞ വർ എല്ലാം ഈ സമൂഹ ഭക്ഷണശാലയുടെ ഗുണഭോക്താക്കളായി .

കഴിഞ്ഞ പതിനഞ്ച് ദിവസക്കാലമായി നിത്യേന 420 ഉച്ചഭക്ഷണ പൊതികൾ ഈ പ്രദേശത്ത് വിതരണം ചെയ്യുന്നു.ദിവസവും അൻപതിലേറെ സന്നദ്ധ പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഭക്ഷണ പൊതികൾ വിതരണത്തിനായി തയ്യാറാക്കുന്നു.വൈവിധ്യപൂർണവും മാതൃകാപരവുമായ ഈ വേറിട്ട സേവന പ്രവർത്തനം ഏറെ ശ്രദ്ധ നേടി.

ഹെൽപ്പ് ഡെസ്ക്, കാൾ സെന്ററുകൾ, കോവിഡ് രോഗികൾക്ക് യാത്രയ്ക്കായി വാഹനങ്ങൾ അങ്ങനെ എല്ലാ സഹായവും സേവാഭാരതി നൽകുന്നുണ്ട്. വാക്സിൻ രജിസ്ട്രേഷൻ, ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തിക്കുന്നത്, ക്വാറന്റെയ്ൻ സെന്ററുകൾക്ക് ആവശ്യമായ സഹായം എത്തിക്കൽ, രോഗികൾക്ക് മരുന്ന് എത്തിക്കൽ, അണു നശീകരണം അങ്ങനെ എല്ലാ സഹായവും സേവാഭാരതി പ്രവർത്തകർ നൽകുന്നു.

കള്ളിക്കാട് പഞ്ചായത്തിനുള്ളിലെ പതിമൂന്ന് വാർഡുകളിലും എന്ത് സഹായത്തിനും എപ്പോഴും സേവന സന്നദ്ധരായി സേവാഭാരതിയുടെ പ്രവർത്തകരുണ്ട്. ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്ന സേവാഭാരതി ദുരിത കാലത്ത് ജനങ്ങൾക്ക് ആശ്വാസമാണ്.ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായവർക്ക് വലിയ സഹായമാണ് സേവാഭാരതിയുടെ പ്രവർത്തനം.

സഹായം ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുന്നതിന് സേവാഭാരതിയുടെ സാന്നിദ്ധ്യം നാട്ടുകാർക്ക് ഏറെ കരുതൽ തന്നെ യാണ്.മഴയും വെയിലുമൊന്നും സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമല്ല. കനത്ത മഴയത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവാഭാരതി സജീവമാണ്.

സേവാഭാരതിയെ രാഷ്ട്രീയ നിറം നൽകി എതിർക്കുന്നവർ, അകറ്റി നിർത്തുന്നവർ’ അങ്ങനെയുള്ളവർക്കൊക്കെ സേവാഭാരതി അവരുടെ പ്രവർത്തനത്തിലൂടെയാണ് മറുപടി നൽകുന്നത്. സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്.

സേവാഭാരതി തങ്ങളുടെ പ്രവർത്തനത്തിലൂടെ മറ്റ് സംഘടനകൾക്ക് മാതൃകയായി മാറിയിരിക്കുകയാണ്.നമ്മുടെ നാട്ടിൽ രാഷ്ട്രീയമായി അകറ്റി നിർത്താൻ ശ്രമിച്ചവർക്ക് സേവനത്തിലൂടെ സേവാഭാരതി മറുപടി നൽകുമ്പോൾ അത് സന്നദ്ധ സേവനത്തിന്റെ പുതിയ ചരിത്രമാണ്.

എക്കാലവും നുണ പ്രചരണത്തിലൂടെ രാഷ്ട്രീയ ലക്ഷ്യം വെച്ച് അകറ്റി നിർത്താൻ കഴിയില്ല എന്ന് തന്നെയാണ് സേവാഭാരതി തങ്ങളുടെ പ്രവർത്തനത്തിലൂടെ വ്യക്തമാക്കുന്നത്.

ദുരന്തമുഖത്തും സേവന രംഗത്തും ഒക്കെ സേവാഭാരതി കർമ്മ നിരതരാണ്. സേവാഭാരതി പ്രവർത്തകരെ വിമർശിക്കുന്നവർക്ക് അവർ മറുപടി നൽകുന്നത് സേവനത്തിലൂടെയാണ്.

സേവാഭാരതിക്ക് താങ്ങും തണലുമായി നിൽക്കുന്ന ജനങ്ങൾ തന്നെയാണ് സേവാഭാരതിയുടെ കരുത്ത്. സേവാ ഭാരതിയുടെ പ്രവർത്തകർ സദാ സേവന സന്നദ്ധരാണ്. ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, സഹായം ആവശ്യമുള്ളവർ, അങ്ങനെയുള്ള വർക്ക് ഇനിയും സേവാഭാരതി സഹായം എത്തിക്കും

Leave a Reply

Your email address will not be published.