ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്‌ത്‌ സ്പീക്കര്‍ എ.എന്‍ ഷംസീര്‍

Share

കുഴല്‍മന്ദം കൊട്ടാരപ്പടി പൗരസമിതിയുടെ നേതൃത്വത്തില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്ക് യൂണിഫോം വിതരണവും വിദ്യാഭ്യാസ-കലാ-കായിക-സാസ്‌കാരിക രംഗങ്ങളിലെ പ്രതിഭകളെയും മുതിര്‍ന്ന പൗരന്മാരെയും മികച്ച കര്‍ഷകരെയും ആദരിക്കലും നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിനാലാണ് ജനങ്ങള്‍ക്കിടയില്‍ പൗരസമിതിക്ക് സ്വീകാര്യത ലഭിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ഏറ്റവും മാതൃകാപരമായി മുന്നോട്ടുപോകേണ്ട ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ നടത്തിപ്പിന് പൗരസിമിതി സഹായിക്കുകയാണ്. ജനിതകവൈകല്യമുള്‍പ്പടെയുള്ള കുട്ടികളില്‍ മറ്റു കഴിവുകള്‍ ഉള്ളവരെ കണ്ടെത്തുന്നതിനും അവരെ ഉയര്‍ത്തികൊണ്ടുവരുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും പൊതുസമൂഹം പങ്കുവഹിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

Ad 3