വീണ്ടും അടച്ചിടലിലേക്ക്?; ഒമിക്രോണ്‍ വ്യാപനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ഇന്ന് യോഗം

Share

ദില്ലി: ഒമിക്രോണ്‍ വ്യാപനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ഇന്ന് യോഗം ചേരും. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ കുറിച്ച്‌ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

ഇതുവരെ 213 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും രോഗവ്യാപനം തടയാന്‍ വാര്‍ റൂമുകള്‍ സജീവമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.