NCERT-യിൽ 292 ഒഴിവുകൾ: ഒക്ടോബർ 28 വരെ അപേക്ഷിക്കാം

Share

ന്യൂ ഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്.

ഈ തസ്തികളിലേക്ക് അപേക്ഷിക്കുന്നതിനായി അൺ റിസർവ്ഡ്/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1000 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. SC/ST/PWD വിഭാഗത്തിൽപ്പെട്ട അപേക്ഷകരെയും വനിതാ ഉദ്യോഗാർത്ഥികൾക്കും ഫീസ് അടക്കേണ്ടതില്ല.

NCERT യിൽ ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ള 292 ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രൊഫസർ തസ്തികയിൽ 40 ഒഴുവുകളും,അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 97 ഒഴിവുകളും അസിസ്റ്റന്റ് പ്രൊഫസർ/ലൈബ്രേറിയൻ തസ്തികയിൽ 155 ഒഴിവുകളുമാണുള്ളത്. www.ncert.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.