കൊച്ചി മെട്രോ: മുട്ടം ഡിപ്പോയിൽ പിറ്റ്ജാക്ക് സംവിധാനം

Share

കൊച്ചി മെട്രോ മുട്ടം ഡിപ്പോയിൽ ട്രെയിൻ ലിഫ്റ്റിനു സൗകര്യമായ പിറ്റ്ജാക്ക് സംവിധാനം ഏർപ്പെടുത്തി. മെട്രോ ട്രെയിന്റെ മൂന്നു ബോഗികളും ഒരുമിച്ചുയർത്തുവാൻ തറയിൽ സ്ഥാപിച്ചിട്ടുള്ള പിറ്റ്ജാക്ക് സംവിധാനത്തിലൂടെ കഴിയും. കൂടാതെ ട്രെയിനിനു അടിയിലുള്ള അറ്റകുറ്റപണികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ഇതിലൂടെ സാധിക്കും. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ പരിപാടി ഉദ്ഘാടനം ചെയ്തു.

WhatsApp Image 2021 09 09 at 3.54.16 AM

6 ബോഗി സപ്പോർട്ടും 12 കാർ ബോഗി സപ്പോർട്ടും ഒരു കൺട്രോൾ പാനലും ചേർന്നതാണ് ഈ സംവിധാനം. ട്രെയിൻ ഉയർത്തികഴിഞ്ഞാൽ ബോഗി നീക്കം ചെയ്യാനും ട്രെയിനിനു അടിയിലുള്ള ഉപകരണങ്ങൾ നീക്കം ചെയ്യാനും, മാറ്റിസ്ഥാപിക്കാനും എളുപ്പത്തിൽ കഴിയും.
എം /എസ് വൈൻഡ് ഹൂഫ് ബാൻ ആൻഡ് അൻലെജെന്റെചിക് ജിഎംബിഎച്ച് എന്ന ജർമൻ ആസ്ഥാനമായുള്ള കമ്പനിയാണ് ജാക്ക് സ്ഥാപിച്ചത്.

പിറ്റ്ജാക്ക് സ്ഥാപിച്ചതോടു കൂടി കൊച്ചി മെട്രോയുടെ മുട്ടം ഡിപ്പോയിലെ മെയിന്റനൻസ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കും. ഇതോടെ ട്രെയിനുകളുടെ വലുതും ചെറുതുമായ അറ്റകുറ്റപണികൾ നടത്താൻ കൊച്ചി മെട്രോ മുട്ടം ഡിപ്പോ പൂർണമായും സജ്ജമായിരിക്കുന്നു. ഇതു യാത്രക്കാരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുമെന്ന് ലോകനാഥ് ബെഹ്‌റ പറഞ്ഞു.