‘ഹരിത കെട്ടിടങ്ങൾ’ : മലിനീകരണം കുറക്കാൻ സഹായിക്കുന്ന കെട്ടിടനിർമാണം

Share

ഹരിത കെട്ടിടങ്ങൾ എന്ന ആശയം ഇന്ന് ഇന്ത്യയിൽ വർധിച്ച് വരുന്നു. പരിസ്ഥിതി മലിനീകരം കുറച്ച് കുറഞ്ഞ ചിലവിൽ ഭവന നിർമ്മാണം എന്നതാണ് ഹരിത കെട്ടിടങ്ങളുടെ പ്രത്യേകത. പരിസ്ഥിതി സുസ്ഥിരമായി രൂപകൽപ്പന ചെയ്ത ഒരു തരം വീടാണ് ഗ്രീൻ ഹോം. ഹരിത ഭവനങ്ങൾ “ഊർജ്ജം, വെള്ളം, നിർമ്മാണ സാമഗ്രികൾ” എന്നിവ ഉപയോഗിച്ച് നിർമിക്കുന്നു. ഒരു ഗ്രീൻ ഹോം സുസ്ഥിരമായ ഉറവിടവും പരിസ്ഥിതി സൗഹൃദവും കൂടാതെ/അല്ലെങ്കിൽ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന ഉപകാരങ്ങളും ഉപയോഗിച്ച നിർമ്മിക്കുന്നവയാണ്. ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് സൂര്യപ്രകാശം, മരങ്ങളുടെ കവർ എന്നിവ പോലുള്ള പ്രകൃതിദത്ത സവിശേഷതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഗ്രീൻ ഹോം നിർമിക്കുന്നത്. ഈ തരത്തിലുള്ള വീടുകൾ താമസക്കാർക്കും സമൂഹത്തിനും ആരോഗ്യകരമായ അന്തരീക്ഷം നൽകുന്നു.

പണ്ടുകാലത്ത് ഹരിതകേട്ടിടങ്ങൾക്ക് സ്വീകാര്യത ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഹരിത കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സർക്കാർ പദ്ധതികൾ നിലവിലുണ്ട്. നാഷണൽ ബിൽഡിങ്സ് കോഡ് ഓഫ് ഇന്ത്യ (എൻ.ബി.സി.ഐ), എനർജി കൺസർവേഷൻ ബിൽഡിങ് കോഡ് (ഇ.സി.ബി.സി) തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. ഉയർന്ന പ്രവർത്തന ക്ഷമതയുള്ളതും ഊർജക്ഷമതയുമുള്ള കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

ഹരിത കെട്ടിടങ്ങൾ കാർബൺഡയോക്സൈഡിന്‍റെ തോത് കുറക്കുന്നതിനൊടൊപ്പം നഗരങ്ങളിലെ മലിനീകരണ തോത് കുറക്കാനും സഹായിക്കുന്നു.ഗ്രീൻ ബിൽഡിങ് ടെക്നോളജി കെട്ടിടങ്ങളിൽ മഴവെള്ള സംഭരണം ഉപയോഗിച്ച് ജല ഉപഭോഗം കുറക്കുന്നു.കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഹരിത കെട്ടിടങ്ങൾക്ക് വലിയ രീതിയിലുള്ള പ്രോത്സാഹനമാണ് നല്കികൊണ്ടിരിക്കുന്നത്. വീട് നിർമാണത്തിന് ഭീമമായ തുക ചെലവഴിക്കുക എന്നത് നിത്യേന നിരവധി കാര്യങ്ങൾക്ക് പണം ആവശ്യമായവർക്ക് അസാധ്യമായിരിക്കും. എന്നാൽ, ഹരിതഗൃഹങ്ങൾ വഴി ചെലവുകൾ പരിമിതപ്പെടുത്താനും ജീവിത നിലവാരവും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താനും സാധിക്കും.

ഗ്രീൻ ബിൽഡിങ് ടെക്നോളജി എന്ന ആശയം ലോകമെമ്പാടുമുള്ളവർ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ ഹരിത കെട്ടിടങ്ങൾ നിർമിക്കുകയെന്ന ആശയം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ അടുത്ത് വരെ ഇന്ത്യയിൽ ഇതിന് വലിയ പ്രചാരണം ലഭിച്ചിരുന്നില്ല.