അഭിഭാഷകവൃത്തിയിലെ ഏറ്റവും ഉജ്ജസ്വലമായ ശാഖയാണ് ട്രയൽ അഡ്വക്കസി: ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Share

തിരുവനന്തപുരം: കേരള ലോ അക്കാദമി മൂട്ട് കോർട്ട് സൊസൈറ്റിയും ട്രയൽ അഡ്വക്കസി ഫോറവും സംയുക്തമായി നടത്തുന്ന രണ്ടാമത് നാഷണൽ ട്രൈയൽ അഡ്വക്കസി കോമ്പറ്റീഷൻ കേരള ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ റ്റി. എ. ഷാജി ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 6 വൈകുന്നേരം 4.30ന് ലോ അക്കാദമിയിൽ വെച്ച് വെർച്വലായി നടന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുക്കാനെത്തിയ നിയമവിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.
അഭിഭാഷകവൃത്തിയിലെ ഏറ്റവും ഉജ്ജസ്വലമായ ശാഖയാണ് ട്രയൽ അഡ്വക്കസി എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഹരീന്ദ്രൻ കെ. സ്വാഗതം പറഞ്ഞു. ലോ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ, പ്രൊഫ. അനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫ. രാധിക ആർ. പി. നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.