ഹൊസൂരിൽ മലയാളി മേയർ 

Share

ഹൊസൂർ: തമിഴ്‌നാട്ടിൽ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ കോർപറേഷൻ പ്രഥമ മേയറായി മലയാളിയായ എസ് എ സത്യ തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം തവനൂർ പി കെ അപ്പുക്കുട്ടൻറെ മകനാണ്, ഡി എം കെ പ്രവർത്തകനായ സത്യ. 2019 ൽ നഗരസഭാ ഉപതിരഞ്ഞെടുപ്പിൽ എം എൽ എ  ആയിരുന്നു.

കോർപറേഷനിലെ 45 വാർഡിൽ ഡി എം കെ ജയിച്ചത് 21 ലാണ്. എ ഡി എം കെ യ്ക്ക് 16 സീറ്റ് കിട്ടി. കോൺഗ്രസ്,  പാട്ടാളി മക്കൾ കക്ഷി (പി എം കെ), ബി ജെ പി  എന്നിവയ്ക്ക്  ഒരു സീറ്റ് വീതം  ലഭിച്ചു. പി എം കെ യും മൂന്ന് സ്വതന്ത്രരും ഡി എം കെ യെ പിന്തുണച്ചിട്ടാണ്, സത്യ മേയർ ആകുന്നത്. കുതിരക്കച്ചവടം നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.

ബിസിനസ് ചെയ്യുന്ന സത്യ സ്‌കൂൾ ഫൈനൽ പഠിച്ചത് ഹൊസൂരിൽ തന്നെ.34 വാർഡിൽ നിന്നാണ് ജയിച്ചത്. 50 വയസുള്ള സത്യ, 2001 മുതൽ കൗൺസിലറാണ്.