വിവരാവകാശ നിയമത്തോട് കട്ടക്കലിപ്പ്

Share

കൊച്ചി: വിവരാവകാശ നിയമത്തോടുള്ള ഉദ്യോഗസ്ഥരുടെ കട്ടക്കലിപ്പിന് ഇതാ പുതിയ തെളിവ്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖ ഓഫീസിലെ റെക്കോഡുകളുടെ ഭാഗമായി ഉണ്ടെങ്കില്‍ മാത്രമേ അപേക്ഷകര്‍ക്ക് ലഭ്യമാക്കേണ്ടതുള്ളൂ എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള രേഖകളില്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ മാത്രമേ വിവരാവകാശ അപേക്ഷ പ്രകാരം നല്‍കേണ്ടതുള്ളൂ. രേഖ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ക്ക് ഉപദേശമോ നിര്‍ദേശമോ നല്‍കേണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. അപേക്ഷകരോട് ഒരു തരത്തിലുമുള്ള അനുഭാവം പാടില്ലെന്ന് ചുരുക്കം. വിവരങ്ങള്‍ എങ്ങിനെ കൊടുക്കാതിരിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നതെന്ന് തോന്നും സര്‍ക്കുലര്‍ കണ്ടാല്‍. 2015ലെ സുപ്രീംകോടതി നിരീക്ഷണത്തിന്‌റെ അടിസ്ഥാനത്തിലാണത്രെ ചീഫ് സെക്രട്ടറിയുടെ ഇപ്പോഴത്തെ വെളിപാട്.