ജനക്ഷേമങ്ങൾ കിരീടമാക്കി വി.ഡി.സതീശൻ സർക്കാർ കേരളം ഭരിക്കുമ്പോൾ കെ.പി.സി.സി യുടെ പുതിയ പ്രസിഡൻറ് ആരായിരിക്കുമെന്നത് കേരളം ഉറ്റുനോക്കുകയാണ്.
സതീശനെ പോലെ മിന്നിക്കുന്ന താരത്തെയായിരിക്കും കോൺഗ്രസിൻ്റെ കേന്ദ്ര നേതൃത്വം കേരളത്തിലെ കോൺഗ്രസിനെയും മിന്നിക്കാൻ അയക്കുക എന്ന പ്രചാരണം വ്യാപകമായിട്ടുണ്ട്.
പ്രതിപക്ഷത്തെ ശ്വാസംമുട്ടിച്ചുകൊണ്ട് സതീശൻ ഭരണത്തേര് തെളിച്ച് ഒരുമാസം പിന്നിട്ടപ്പോൾ തന്നെ ഇടതുപക്ഷത്തിൻ്റെ ഓഫീസ് പൂട്ടുന്ന മട്ടിലായി. പിടിച്ച് നിൽക്കാൻ പിണറായി അടക്കം വീർപ്പ് മുട്ടുകയാണ്.
ഈ സാഹചര്യത്തിൽ സർക്കാരിന് മഞ്ജയും മാംസവുമാകാൻ കരുത്തുള്ള കെ.പി.സി.സി പ്രസിഡൻ്റ് കൂടിയായാൽ സംഗതി പൊളിക്കും. ഇടതുപക്ഷത്തിൻ്റെ ഒരഭ്യാസവും നടക്കത്തില്ല. ഇപ്പോൾ തന്നെ നിയമസഭയിൽ പ്രതിപക്ഷത്തെ 35 എണ്ണം വെള്ളം വെള്ളം കുടിക്കുകയാണ്. അപ്പോൾ കെ.പി.സി.സി പ്രസിഡൻ്റുകൂടി കവച കുണ്ഡലങ്ങളോടുകൂടിയ സൂര്യതേജസായാലോ നിയമസഭയ്ക്ക് പുറത്തും പ്രതിപക്ഷം പത്തി മടക്കി മാളത്തിലൊളിക്കും.
ജോസഫ് വാഴയ്ക്കൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, കെ.സി.ജോസഫ്, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവരെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിൽ ആർക്കാണ് മുൻതൂക്കം. മുൻതൂക്കത്തിനപ്പുറത്ത് ആർക്കാണ് പെരുമ, ആർക്കാണ് മഹിമ. ജനമനസ് ആർക്കൊപ്പം?
2025 മേയ് 8 നാണ് നിലവിലെ പ്രസിഡൻ്റ് സണ്ണി ജോസഫ് അധികാരമേറ്റത്. 2026 മേയ് 20ന് സണ്ണി ജോസഫ് മന്ത്രിയായി. മന്ത്രിയായാൽ പാർട്ടി പദവി ഒഴിയണമെന്നാണ് കീഴ് വഴക്കം. സണ്ണി ജോസഫ് ഒഴിയാമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പ്രസിഡൻ്റ് വരുന്നത്.
മുമ്പൊക്കെ ഗ്രൂപ്പടി സ്ഥാനത്തിലായിരുന്നു പ്രസിഡൻ്റിനെ നിയമിച്ചിരുന്നത്. ഹൈക്കമാൻഡിന് ഗ്രൂപ്പ് മടുത്തു. ഇടതുപക്ഷത്തേയും ബി.ജെ.പി യേയും നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. അങ്ങനെ നോക്കുമ്പോൾ സാധ്യതാ പട്ടികയിലുള്ളതിൽ ഗ്രൂപ്പില്ലാത്തതാര് എന്നതാണ് മുഖ്യചോദ്യം. അതിനുള്ള ഉത്തരമെത്തുന്നത് ജോസഫ് വാഴയ്ക്കന് മുന്നിലും.
മുഖ്യമന്ത്രി വി.ഡി.സതീശനും ഗ്രൂപ്പിന് അതീതനാണ്. ഗ്രൂപ്പില്ലാത്തയാൾ മുഖ്യമന്ത്രിയായതുപോലെ പ്രസിഡൻ്റും ഗ്രൂപ്പില്ലാത്തയാളാകുമ്പോൾ എല്ലാവർക്കും തുല്യനീതി. അതുമതി കോൺഗ്രസിനെ മിന്നിക്കാൻ.
സർക്കാരിൻ്റെ കാര്യത്തിൽ ഇടപെടാതെ പാർട്ടിയെ ശക്തിപ്പെടുത്താൻ ജോസഫ് വാഴയ്ക്കൻ ശ്രദ്ധയൂന്നുമെന്നതാണ് ഹൈക്കമാൻഡ് കാണുന്ന പ്രത്യേകത. സുധാകരൻ – സതീശൻ സ്വര ചേർച്ചയില്ലായ്മപോലെത്തെ അവസ്ഥ ഉണ്ടാകില്ല എന്ന് വ്യക്തം. ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതും അത് തന്നെയാണ്.
കെ. എസ്. യു വിൻ്റെ മുൻ പ്രസിഡൻ്റ് എന്ന നിലയിൽ യുവജന -വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കൈ പിടിച്ചുയർത്താൻ ജോസഫ് വാഴയ്ക്കന് കഴിയുമെന്നതാണ് അദ്ദേഹത്തിൻ്റെ പ്ലസ് പോയിൻ്റുകളിലൊന്ന്. 40 വർഷത്തെ പ്രവൃത്തി പരിചയം. ബൂത്ത് മുതൽ എ.ഐ.സി.സി വരെയുള്ള പ്രവർത്ത മുതൽക്കൂട്ട്. ക്ലീൻ ഇമേജ്.
റബ്ബർ ബോർഡ് അംഗമായിരുന്നതുകൊണ്ട് റബ്ബർ കർഷകരുമായി നല്ല ബന്ധം.
ബി.ജെ.പി യേയും സി.പി.എമ്മിനെയും മാധ്യമ ചർച്ചകളിലൂടെ കിടിലൻ മറുപടി കൊടുത്ത ശ്രദ്ധേയൻ.
2024 ലെ പാർട്ടി പുന:സംഘടനാ സമിതി അംഗം. ഹൈക്കമാൻഡുമായി നല്ല ബന്ധം.
2026-ൽ ഏറ്റുമാനൂരിൽ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. 25 ലക്ഷം രൂപ ചെലവിട്ട് ഒരു ലക്ഷം പോസ്റ്റർ അടിച്ച് പ്രചരണവും തുടങ്ങിയതാണ്. സീറ്റ് കിട്ടാതിരുന്നപ്പോഴും അച്ചടക്കബോധമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ പാർട്ടി തീരുമാനം ശിരസാവഹിച്ചു.
കേരള കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ പി.സി.ജോർജിൻ്റെ മകൻ ഷോൺ ജോർജിനോട് “അനിയൻ പള്ളിക്കൂടം മാറി പഠിക്കണം” എന്ന് ധീരമായി പറഞ്ഞ വാഴയ്ക്കൻ കോൺഗ്രസിൻ്റെ കരുത്തനായ വക്താവാണ്.
1957 ഫെബ്രുവരി 6 ന് കോട്ടയത്തെ രാമപുരത്താണ് ജോസഫ് വാഴയ്ക്കൻ്റെ ജനനം.
1982- 83ൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്,
1984-94 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി,
1984- 94 റബ്ബർ ബോർഡ് അംഗം.
2011 – 16 ൽ മൂവാറ്റുപുഴ എം.എൽ.എ
2011 – 21 കെ.പി.സി.സി വൈസ് പ്രസിഡൻ്റ്
2024 ൽ കോൺഗ്രസ് പുന:സംഘടനയ്ക്കുള്ള ഏഴംഗ സംസ്ഥാന സമിതിയിൽ അംഗം.എ.ഐ.സി.സി അംഗം.
ആർജവത്തിൻ്റെ ആൾരൂപമാണ് ജോസഫ് വാഴയ്ക്കൻ. ആ ആർജവവും ധീരതയുമാണ് കോൺഗ്രസിന് ഇന്നാവശ്യം.
എൽ.ഡി.എഫിനെ 35 സീറ്റിൽ നിന്നും ഒരിടമുന്നോട്ട് വയ്ക്കാതിരിക്കാൻ കെ.പി.സി.സി പ്രസിഡൻ്റ് ശക്തിമാനാവണം.
നിയമസഭയിൽ ബി.ജെ.പിയുടെ മൂന്ന് അംഗം ഇരിക്കുന്ന സാഹചര്യത്തിൽ ആ മൂന്നിൻ്റെ എണ്ണം കൂട്ടാതെ അതിനെ മൈനസ്സിലേക്കെത്തിക്കാൻ കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് വാഴയ്ക്കനെ പോലുള്ളവരായാൽ അടുത്ത അഞ്ച് വർഷം കഴിയുമ്പോൾ കേരളത്തിൽ സർവ്വം കോൺഗ്രസ് മയമാകും.