എസ്.ബി.ഐ മ്യൂച്ചൽ ഫണ്ട്

Share

എസ്.ബി.ഐ മ്യൂച്ചല്‍ ഫണ്ടിന്റെ പ്രാരംഭ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കി ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതോടെ കോളടിച്ച് കമ്പനിയുടെ ഉന്നതരായ 13 ജീവനക്കാര്‍.

കൈവശമുള്ള ഓഹരികള്‍ക്ക് ഒരു കോടി മുതല്‍ 121 കോടി രൂപ വരെ മൂല്യമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇഷ്യു വിലയേക്കാള്‍ 6.27 ശതമാനം വര്‍ധനയോടെയാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. അതായത് 610 രൂപയ്ക്ക്. 574 രൂപയായിരുന്നു ഇഷ്യു വില.

2018ല്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പദ്ധതി വഴി ഓഹരികള്‍ വാങ്ങിയവരാണ് കോടിപതികളായത്.

21.14 ലക്ഷം ഓഹരികള്‍ കൈവശമുള്ള ഡെപ്യുട്ടി മാനേജിങ് ഡയറക്ടര്‍ ദേവിന്ദര്‍ പാല്‍ സിങ്ങിന്റെ ഓഹരി മൂല്യം 121 കോടിയായാണ് ഉയര്‍ന്നത്. ഇനിയും 30 കോടി രൂപയുടെ ഓഹരികള്‍ കൂടി അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്. ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ ശ്രീനിവാസന്‍ രാമ അയ്യരുടെ കൈവശമുള്ള 18.25 ലക്ഷം ഓഹരികളുടെ മൂല്യം 105 കോടി രൂപ വരും.
51 കോടിയിലധികം രൂപ മൂല്യം വരുന്ന ഓഹരികള്‍ ഇദ്ദേഹത്തിന് വേറെ അനുവദിച്ചിട്ടുണ്ട്.

ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ശ്രീനിവാസന്‍ ജെയിന്‍ (59 കോടി), ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ രാജീവ് രാധാകൃഷ്ണന്‍ ( 36 കോടി) എന്നിങ്ങനെ പോകുന്നു നേട്ടം ഉണ്ടാക്കിയ മറ്റുള്ളവരുടെ ഓഹരി മൂല്യം.