പൈനാവിലും ചെറുതോണിയിലുംവാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസുകൾ തുറന്നു

Share

ഇടുക്കി സന്ദർശിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ സൗകര്യപ്രദമായ താമസസൗകര്യമൊരുക്കിക്കൊണ്ട് വാട്ട‍ർ അതോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുതുതായി നി‍ർമിച്ച ​ഗസ്റ്റ് ഹൗസുകൾ പ്രവർത്തനമാരംഭിച്ചു.

ചെറുതോണിയിൽ രണ്ട് എ.സി സ്വീറ്റ് റൂമുകൾ, ഒരു ക്ലാസ് എ ഡബിൾ റൂം, രണ്ടു ക്ലാസ് ബി ഡബിൾ റൂം, ഒരു ക്ലാസ് എ സിംഗിൾ റൂം എന്നിവയും നൂറുപേരെ ഉൾക്കൊള്ളുന്ന കോൺഫറൻസ് ഹാളുമാണ്.

പൈനാവിൽ മൂന്ന് എ.സി സ്വീറ്റ് റൂമുകൾ, ക്ലാസ് എ ഒരു ഡബിൾ റൂം, ഒരു ക്ലാസ് ബി ഡബിൾ റൂം എന്നിവയുണ്ട്. ”എ.സി റൂമിന് 3000 രൂപ, ക്ലാസ് എ ഡബിൾ റൂമിന് 1000 രൂപ, ക്ലാസ് ബി ഡബിൾ റൂമിന് 800 രൂപ, സിംഗിൾ റൂമിന് 750 രൂപ, കോൺഫറൻസ് ഹാളിന് 10000 രൂപ എന്നിങ്ങനെയാണ് പ്രതിദിന നിരക്ക്.

നിലവിൽ ഓൺലൈൻ ബുക്കിങ്ങില്ല. ബുക്കിങ്ങിനായി ഫോൺ: 8547638464, ഇമെയിൽ: ibkwaidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *