മലബാർ മേഖലയിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി.
പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർകോട് (10 ) എന്നിങ്ങനെയാണ് താത്കാലിക അധിക ബാച്ചുകള്‍ അനുവദിച്ചത്.
ഒരു ബാച്ചില്‍ 60 വിദ്യാർത്ഥികള്‍ക്കാണ് പ്രവേശനം. ഈ ജില്ലകളില്‍ അധികമായി 7,200 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ലഭിച്ചിരുന്നത്. 120 താത്കാലിക ബാച്ചുകള്‍ അനുവദിച്ചാല്‍ അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം സാദ്ധ്യമാകും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം നല്‍കണമെന്നാണ് വകുപ്പിന്റെ നിലപാട്.
അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണമാണ് താത്കാലിക ബാച്ചുകളിലൂടെ ലക്ഷ്യമിടുന്നത്.