സ്കോഡയുടെ മോണ്ടേ കാർലോ

Share

സ്‌കോഡ സ്ലാവിയുടെ മോണ്ടേ കാര്‍ലോ പതിപ്പ് ഷിംല ഗ്രീന്‍, സ്റ്റീല്‍ ഗ്രേ എന്നീ രണ്ട് നിറങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

200 യൂണിറ്റ് മാത്രമാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. റെഗുലര്‍ സ്ലാവിയ പോലെ 16.69 ലക്ഷം രൂപ മുതല്‍ 18.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

റൂഫിന് ബ്ലാക്ക് നിറമായിരിക്കും. ഈ രണ്ട് നിറങ്ങള്‍ കൂടി എത്തുന്നതോടെ സ്ലാവിയ ഏഴ് നിറങ്ങളില്‍ ലഭ്യമാകും. രണ്ട് മോണോ ടോണ്‍ നിറങ്ങളിലും മൂന്ന് ഡ്യുവല്‍ ടോണ്‍ കളര്‍ ഒപ്ഷനുകളിലുമാണ് സ്ലാവിയ വിപണിയില്‍ എത്തിയിരുന്നത്. ഇവയ്‌ക്കൊപ്പമാണ് പുതിയ രണ്ട് നിറങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നത്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മോണ്ടേ കാര്‍ലോ പതിപ്പ് എത്തുന്നത്. 115 എച്ച്പി പവറും 178 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒന്ന്. ഇതില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കുന്നത്.

150 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊന്ന്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍.