പുതിയ മാറ്റങ്ങള്‍ അറിഞ്ഞോ

Share

കൊച്ചി : 5 ലക്ഷത്തില്‍ കൂടുതലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് നികുതി. (യൂലീപ് പദ്ധതികള്‍ക്ക് ബാധകമല്ല). മ്യൂച്വല്‍ ഫണ്ടിനും ഡി മാറ്റ് അക്കൗണ്ടിനും നോമിനി നിര്‍ബന്ധം. 2000 രൂപയ്ക്ക് മുകളിലുള്ള മര്‍ച്ചന്റ് യുപിഐ ഇടപാടിന് 1.1 ശതമാനംവരെ ഫീസ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 6 ശതമാനം ഇടപാട് ഫീസ് പിന്‍വലിച്ചു. വാണിജ്യ, വ്യാവസായിക വൈദ്യുതി തീരുവ ചാര്‍ജിന്റെ അഞ്ചു ശതമാനമായി. വസ്തുവിന്റെ ന്യായവിലയില്‍ 20 ശതമാനം വര്‍ധന.
കെട്ടിക നികുതി കുടിശ്ശികയുടെ പിഴ രണ്ടുശതമാനമായി. ട്രസ്റ്റ്, സൊസൈറ്റി എന്നിവയുടെ രജിസ്‌ട്രേഷന്‍ ഫീസും പിഴയും അമ്പത് ശതമാനം വര്‍ധിപ്പിച്ചു. തീറാധാരങ്ങള്‍ക്ക് ഭൂമിയുടെ വിപണി, ന്യായ വിലകളില്‍ ഉയര്‍ന്നതിന് എട്ടു ശതമാനം നിരക്കില്‍ മുദ്രവില. ഗഹാനുകളും ഗഹാന്‍ ഒഴിവുമുറികളും ഫയല്‍ ചെയ്യുന്നതിന് 100 രൂപ സര്‍വീസ് ചാര്‍ജ്. ജോയിന്റ് ഡെവലപ്‌മെന്റിനുള്ള മുക്താറിന്റെ മുദ്രവില പരമാവധി ഒരുലക്ഷമാക്കി. സറണ്ടര്‍ ഓഫ് ലീസ് ആധാരങ്ങളുടെ ഫീസ് 1000 രൂപയായി കുറഞ്ഞു. കെട്ടിട നമ്പര്‍ ലഭിച്ച് ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റ്/അപ്പാര്‍ട്ട്‌മെന്റ് എന്നിവയ്ക്ക് മുദ്രവില ഏഴുശതമാനമാകും. ആധാരം രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനകം നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്ക് മുദ്രവില നിരക്ക് ഒഴിവാകും. മാനനഷ്ടം, സിവില്‍ നിയമലംഘന കേസില്‍ കോടതി ഫീസ് അനുവദിക്കുന്ന തുകയുടെ ഒരു ശതമാനമെന്നത്, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമായി . മറ്റ് കോടതി വ്യവഹാരങ്ങള്‍ക്ക് കോര്‍ട്ട് ഫീസ് ഒരു ശതമാനം. കോടതി ഫീസ് ഇ സ്റ്റാമ്പിങ് പരിധിയില്‍. രണ്ടുലക്ഷം രൂപവരെയുള്ള മോട്ടോര്‍ സൈക്കിളിന്റെ ഒറ്റത്തവണ നികുതിയില്‍ രണ്ടുശതമാനം വര്‍ധന. കാറുകളുടെയും സ്വകാര്യ സര്‍വീസ് വാഹനത്തിന്റെയും നികുതി കൂടി. അഞ്ചുലക്ഷംവരെ ഒരു ശതമാനം. 5 15 ലക്ഷംവരെ രണ്ട് ശതമാനം. ഇതിന് മുകളില്‍ ഒരു ശതമാനം. ഇലക്ട്രിക് മോട്ടോര്‍ കാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ കാബ് എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ചുശതമാനമായി കുറഞ്ഞു. ഈ വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം നല്‍കിയിരുന്ന 50 ശതമാനം നികുതി ഇളവ് ഒഴിവാക്കി. കോണ്‍ട്രാക്ട് ക്യാരേജ്/സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി 10 ശതമാനമായി. റോഡ് സുരക്ഷ സെസ് 100 ശതമാനം ഉയത്തി.