കേരളത്തില്‍ ചിപ്പില്ലാത്ത
ഡ്രൈവിംഗ് ലൈസന്‍സ്

Share

കൊച്ചി: സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസന്‍സ് വ്യാപകമായി സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നു.നേരത്തെ തിരുവനന്തപുരം, കുടപ്പനക്കുന്ന്,കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സംവിധാനമാണ് സംസ്ഥാനത്താകെ നടപ്പിലാക്കുന്നത്.കേരളത്തില്‍ നിലവില്‍ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സാണുള്ളത്. ഇത് മാറ്റി എ ടി എം കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചില മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതും പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട്‌കേന്ദ്രം രണ്ട് മാതൃകകാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചിപ്പുള്ളതും ചിപ്പില്ലാത്തതും.
എന്നാല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ ലൈസന്‍സില്‍ മൈക്രോ ചിപ്പ് ഒഴിവാക്കിയിട്ടുണ്ട്. ചിപ്പ് കാര്‍ഡുകളില്‍ റീഡര്‍ ഉപയോഗിച്ച് ലൈസന്‍സ് ഉടമയുടെ വിവരങ്ങള്‍ശേഖരിക്കാന്‍ സാധിക്കും. എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചിപ്പ് ലൈസന്‍സ് മിക്ക സംസ്ഥാനങ്ങളും ഒഴിവാക്കുകയായിരുന്നു.