കേരളത്തിന് ഏറെ
ചെയ്യാനാകും

Share

തിരുവനന്തപുരം: രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കേരളത്തിനു തനതു സംസ്‌കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയില്‍ അന്തര്‍ലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്’ . അടുത്തിടെ കുമരകത്ത് നടന്ന ജി 20 യോഗത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത്തരം പരിപാടികള്‍ കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കുമെന്നും വ്യക്തമാക്കി.
റാഗി പുട്ട് പോലെയുള്ള കേരളത്തിലെ പ്രശസ്തമായ ശ്രീ അന്ന (ചെറുധാന്യം) വിഭവങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങളെക്കുറിച്ച് ശബ്ദമുയര്‍ത്താന്‍ മോദി ഏവരോടും ആഹ്വാനംചെയ്തു. ‘നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തുമ്പോള്‍, വികസിത ഭാരതത്തിന്റെ പാത കൂടുതല്‍ ശക്തമാകും’ അദ്ദേഹം പറഞ്ഞു.
‘പ്രാദേശിതകയ്ക്കായുള്ള ആഹ്വാനം’ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ സ്വയംസഹായ സംഘങ്ങള്‍ സൃഷ്ടിച്ച ഉല്‍പ്പന്നങ്ങളെക്കുറിച്ച് താന്‍ ഇടയ്ക്കിടെ പരാമര്‍ശിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മന്‍ കി ബാത്ത്’ ഈ ഞായറാഴ്ച നൂറാം എപ്പിസോഡ് തികയ്ക്കുകയാണെന്നും രാഷ്ട്രവികസനത്തിനും ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനും സംഭാവനകളേകിയ എല്ലാ പൗരന്മാര്‍ക്കുമായി ഇതു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, തിരുവനന്തപുരം പാര്‍ലമെന്റ് അംഗം ഡോ. ശശി തരൂര്‍, കേരള മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.