കേന്ദ്ര സർക്കാർ സൗജന്യ സൗരോർജ പദ്ധതി – പിഎം സൂര്യഘർ യോജനയിൽ രജിസ്റ്റർ ചെയ്യാൻ അവസരം

Share

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഓരോ വീട്ടിലും സൗരോർജം എന്ന PM SURYA GHAR YOJANA എന്ന പുതിയ പദ്ധതിയുടെ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു.

അധികം സബ്സിഡി കാലതാമസമില്ലാതെ നൽകുന്ന പുതിയ പദ്ധതിയിൽ പങ്കാളികളാവാൻ ഉടൻ രജിസ്റ്റർ ചെയ്യാം. സൗരോർജ പ്ലാന്റ് സ്ഥാപിയ്ക്കാൻ ചെലവ് വളരെ കുറവാണ് . നാൾക്കുനാൾ വർധിച്ചുവരുന്ന വൈദ്യുതിയുടെ ഉപയോഗവും ബില്ലിന്റെ വർധനയും ജനത്തെ ബുദ്ധിമുട്ടിയ്ക്കുന്ന സാഹചര്യത്തിലാണ് സൗരോർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുന്നത്.

Ad 5

ഈ പദ്ധിതിയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അതിനായി കറന്റ് ബില്ലിന്റെ കോപ്പിയും മൊബൈൽ നമ്പറും സബ്സിഡിതുക ലഭ്യമാക്കേണ്ട ബാങ്ക് അക്കൗണ്ട് പാസ്സ്‌ബുക്കിന്റെ കോപ്പിയുമായി അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാം.