എം.ബി.ബി.എസിന് 4.5 വർഷ ഫീസ്

Share

സംസ്ഥാനത്തെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികൾ 4.5 വർഷത്തെ ഫീസ് കൊടുത്താൽ മതി. കോഴ്‌സ് ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി.

കോഴ്‌സ് കാലയളവായ നാലര വര്‍ഷത്തെ ഫീസ് മാത്രം ഈടാക്കികൊണ്ട് ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന പുതുക്കി നിശ്ചയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

2024ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ചട്ടപ്രകാരം എം.ബി.ബി.എസ് കോഴ്‌സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്.

എന്നാല്‍ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ അഞ്ച് വര്‍ഷത്തെ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും വലിയ സ്ഥാപനമായ നാഷണൽ മെഡിക്കൽ മിഷൻ പറഞ്ഞിട്ടുള്ളത് 4.5 വർഷമാണ്.

  • ഗവ.മെഡിക്കൽ |കോളേജിൽ 30,000 x 4.5 = 1,35,000 മാത്രം മതി

. സ്വാശ്രയ മെഡിക്കൽ കോളേജ് 8 ലക്ഷം x 4.5 = 36 ലക്ഷം.

  • ഇപ്പോൾ പിരിക്കുന്നത്: 8 ലക്ഷം x 5 = 40 ലക്ഷം