ലോകകപ്പ് ഫുട്ബോൾ കണ്ട് ആസ്വദിച്ചോളൂ. വെളുക്ക വെളുക്കെ ഉറക്കമൊഴിഞ്ഞിരുന്ന് കണ്ടോളൂ. ഇതിനായി
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.
മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായത്.
അവധി നൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് നിർദ്ദേശമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ 12.30നാണ് തുടങ്ങുന്നത്.തീരുമ്പോൾ മൂന്ന് മണി അടുപ്പിച്ചാകാനാണ് സാധ്യത.
വിദ്യാർത്ഥികളും യുവാക്കളുമടക്കം കേരളക്കര ഒന്നടങ്കം കളി കാണാനായുള്ള ആവേശത്തിലാണ്. ആവേശത്രില്ലിനൊപ്പം സർക്കാർ ചേർന്നതോടെ ഇന്നത്തെ രാവ് പൊളിക്കും.