“കള്ളൻ വിജയൻ” ദേശാഭിമാനിയുടെ വാരാന്ത്യം മുടക്കി

Share

ദേശാഭിമാനി പത്രത്തിനൊപ്പം ഇന്ന് വാരാന്തപ്പതിപ്പ് വന്നില്ല.എല്ലാ ഞായറാഴ്ചയും മുടക്കമില്ലാതെ കിട്ടിക്കൊണ്ടിരുന്ന വരാന്തപ്പതിപ്പിനെ ചതിച്ചത് കള്ളൻ വിജയനാണ്.

“കള്ളൻ വിജയൻ” പെരുത്ത കള്ളനാണ്. കള്ളൻ വിജയൻ വാരാന്ത്യപ്പതിപ്പ് കട്ടുകൊണ്ടു പോയതല്ല. ആ കള്ളനെപ്പറ്റിയുള്ള ഫീച്ചർ ഇന്ന് ഇറങ്ങേണ്ടിയിരുന്ന വാരാന്ത്യപ്പതിപ്പിലുണ്ട്.

ഒരു പേജിലെ ഫീച്ചറിൻ്റെ തലക്കെട്ട് കള്ളൻ വിജയൻ എന്നാണ്.

ഇത് സാക്ഷാൽ പിണറായി വിജയനെപ്പറ്റിയുമോ എന്ന അഭിപ്രായവും ട്രോളും ഉണ്ടാകുമോ എന്നായി എഡിറ്റോറിയൽ ബോർഡിലെ പ്രധാനികളിൽ ചിലർക്ക്. ഇത് പുറത്തിറങ്ങിയാൽ കലിപ്പാകുമെന്നായി. ഇന്നലെ രാത്രി വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. മാറ്റി അടിക്കാൻ സമയവുമില്ല.
ഒടുവിൽ ഒരു തീരുമാനമെടുത്തു.
പതിപ്പ് ഇന്ന് ഇറക്കണ്ട.

കള്ളൻ വിജയനെക്കുറിച്ചുള്ള ഫീച്ചർ മാറ്റി പകരംപുതിയ ഫീച്ചറോടെ ഇറക്കും. വി.എസിനെപ്പറ്റിയുള്ള അനുസ്‌മരണ ലേഖനം ഉൾപ്പെടുത്തി തയ്യാറാക്കിയതായിരുന്നു വാരാന്ത്യ പതിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *