അഹങ്കരിക്കരുത് എന്ന് കേട്ടിട്ടില്ലേ. ആള് സിമ്പിളായിരിക്കണമെന്നർത്ഥം. “എളിമയാണ് എൻ്റെ മഹത്വം” എന്ന് മഹാൻമാർ പറഞ്ഞിട്ടുള്ളത് വെറുതേയല്ല. വലുപ്പചെറുപ്പമില്ലാത്ത ജീവിതത്തിനുടമ എന്നർത്ഥം.
എന്നാൽ ഒരുനാൾ ജീവിതം ആഡയാഭരണങ്ങൾ അണിയാൻ തുടങ്ങിയാലോ? പിന്നെ പുകിലായി മച്ചമ്പി. അർദ്ധരാത്രിക്ക് കുട പിടിക്കും. അതോടെ തീർന്നു. അതു കൊണ്ടാണ് പറയുന്നത് അഹങ്കരിക്കരുതെന്ന്. എന്നാൽ അഹങ്കാരത്തിന് കൈയ്യും കാലും വച്ചാലോ. പിന്നെ പറയുകയേ വേണ്ട സംഗതി അലകുലുത്താകും.പറഞ്ഞു വരുന്നത് അഹങ്കാരം മൂത്ത സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കളെപ്പറ്റിയാണ്.
നിയമസഭയിൽ മൂന്ന് അംഗങ്ങളായപ്പോൾ നിലം തൊടാതെ നടക്കുന്ന ചില ബി.ജെ.പി നേതാക്കളുണ്ട്. എന്നാൽ വിജയിച്ച മൂന്ന് അംഗങ്ങളാകട്ടെ സാധാരണക്കാരിൽ സാധാരണക്കാരും.
ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പലർക്കും അറിയില്ല. ഇന്ത്യ ഭരിക്കുകയും കേരളത്തിൽ വേരോട്ടം നടത്തുകയും ചെയ്യുന്ന പാർട്ടി എന്ന നിലയിൽ നേതാക്കൾ ആത്മപരിശോധന നടത്തി മുന്നോട്ട് പോകേണ്ട സമയമാണിത്. നിങ്ങളുടെ സ്വഭാവ ഗുണവിശേഷങ്ങളായിരിക്കും പാർട്ടിക്ക് കേരളത്തിൽ അടിത്തറയിടുക.
കേന്ദ്ര ഭരണത്തിൻ്റെ മേലങ്കി എടുത്ത് നിങ്ങൾ തോളിലണിയരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കൂ, അദ്ദേഹം എത്ര എളിമയോടാണ് ജനങ്ങളെ സമീപിക്കുന്നത്. എന്തുകൊണ്ട് നിങ്ങൾക്ക് അതിന് കഴിയുന്നില്ല.
ജാഡ കക്ഷികൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നുള്ളത് പച്ചയായ സത്യം. രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ നിൽക്കുന്നവർ പാവപ്പെട്ടവൻ്റെയും സാധാരണക്കാരൻ്റെയും നൊമ്പരങ്ങളറിയുന്നവരാകണം. എന്നാലെ പ്രസ്ഥാനത്തിന് ഗുണകരമാവുകയുള്ളൂ. ഇല്ലെങ്കിൽ പ്രസ്ഥാനം ഒരു വഴിക്ക് നേതാക്കൾ മറ്റൊരു വഴിക്ക് എന്ന നിലയിലാകും.
BJP കേരള ഘടകത്തെ ഇപ്പോൾ എങ്ങനെ വിലയിരുത്താം
ചുരുക്കി പറഞ്ഞാൽ: വളർച്ച തുടങ്ങി, പക്ഷേ ഇനിയും ഒരുപാട് ദൂരമുണ്ട്
*1. പോസിറ്റീവ് വശങ്ങൾ
- തിരഞ്ഞെടുപ്പ് ബ്രേക്ക്ത്രൂ 2016-ൽ ആദ്യ MLA നേമം.
2026-ൽ 3 MLA + 1 MP. കേരളത്തിൽ അക്കൗണ്ട് ഓപ്പൺ ആയി
- തിരുവനന്തപുരം കോർപ്പറേഷൻ BJP ഭരണത്തിൽ
- നഗര മേഖല, ഹിന്ദു വോട്ട്, യുവാക്കൾ എന്നിവിടങ്ങളിൽ വളർച്ച
*കേന്ദ്ര കണക്ഷൻ സുരേഷ് ഗോപി കേന്ദ്രമന്ത്രി. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷൻ.
*2. നെഗറ്റീവ് വശങ്ങൾ
- *വോട്ട് ഇടിഞ്ഞു 2024 ലോക്സഭ 19.2%.
2026 നിയമസഭ 14.2%.
A-class സീറ്റുകളിൽ ചിലതിൽ വോട്ട് കുറഞ്ഞു.
- LDF-UDF കോട്ട ശക്തം.
140-ൽ 3 സീറ്റ് മാത്രം.
3.നേതൃത്വത്തിലെ ആഭ്യന്തര പ്രശ്നം*
പഴയ നേതാക്കൾ vs പുതിയ മുഖങ്ങൾ. “അഹങ്കാരം” എന്ന ആരോപണം വരുന്നതും ഇതുകൊണ്ടാണ്.
*4. പൊതുജനം/രാഷ്ട്രീയ നിരീക്ഷകർ എങ്ങനെ കാണുന്നു?
- *LDF അനുകൂലികൾ: BJP വളരുന്നത് വോട്ട് പിളർക്കാൻ. അപകടമാണ്.
- *UDF അനുകൂലികൾ: BJP വളർന്നാൽ UDF-ന് നഷ്ടം
- *BJP അനുകൂലികൾ: 40 വർഷത്തെ പോരാട്ടത്തിന്റെ ഫലം. ഇനി വളരും
- *സാധാരണ ജനം:
ഇരുമുന്നണികൾക്കും പകരക്കാരനാക്കാൻ കഴിയുമോ എന്ന ചിന്ത.
വിശ്വസിക്കാൻ സമയമായില്ല എന്ന ചിന്ത പ്രബലം. ചിലയിടങ്ങളിൽ ആ ചിന്തകൾക്ക് താളം തെറ്റുന്നു.അവിടെ ബി.ജെ.പിക്ക് തെല്ല് ഉണർവ്വ്.
BJP-യുടെ ലക്ഷ്യം:
- *2029 ലോക്സഭ: 2-3 സീറ്റ് കൂടി ജയിക്കുക
- *ലോക്കൽ ബോഡി: കൂടുതൽ നഗരസഭ/പഞ്ചായത്ത് പിടിക്കുക
- *വോട്ട് ഷെയർ 20%+ ആക്കുക
*BJP 0-ൽ നിന്ന് 3-ലേക്ക് വന്നു.
പക്ഷേ, കേരളത്തിൽ ഭരിക്കാൻ 71 സീറ്റ് വേണം. അത് നടക്കുന്ന കാര്യമാണോ? അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുമെന്നാണ് ചില നേതാക്കൾ പറയുന്നത്.
അഹങ്കാരം തോന്നുന്നതും അധികാരം കൈയിലെത്തുമെന്ന ആഗ്രഹം കൊണ്ടാണ്.
നേമത്ത് ഒ.രാജഗോപാൽ ജയിച്ച് അക്കൗണ്ട് തുറന്നതാണ്. ആ അക്കൗണ്ട് പിന്നെ പൂട്ടി. വീണ്ടും തുറന്നിരിക്കുകയാണ്. ഒന്നല്ല, മൂന്നിടത്ത്. മൂന്ന് മുപ്പതായി മാറാം, റിവേഴ്സ് ഗിയറിൽ ഓടി ഒന്നുമല്ലാതായി സീറോയിലുമെത്താം. ഓടിക്കുന്നവരുടെ ഗുണം പോലെയിരിക്കും. അതിന് അഹങ്കാരം വെടിഞ്ഞ് ഗിയർ മാറ്റി ഓടിക്കുക. നല്ല വണ്ടികൾ പോലും അപകടത്തിൽപ്പെടുന്നത് ഓടിപ്പ് ശരിയല്ലാത്തതു കൊണ്ടാണ്. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.