സ്വാമി ഗംഗേശാനന്ദ അഭിനേതാവാകുന്നു

Share

കൊച്ചി: അമ്പത് പോസ്റ്ററുകള്‍ പുറത്തിറക്കി മലയാളത്തില്‍ ശ്രദ്ധനേടുകയാണ് ‘സ്വപ്നസുന്ദരി’ എന്ന ചിത്രം. ആക്ഷനും പ്രണയത്തിനും പ്രാധാന്യമുള്ള ഈ ചിത്രം കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്യുന്നു.

ഫെബ്രുവരി 13 മുതല്‍ തുടര്‍ച്ചയായി 50 ദിവസം പോസ്റ്ററുകള്‍ ഇറക്കുകയായിരുന്നു. ശിവജി ഗുരുവായൂരിൻറെ  ക്യാരക്ടര്‍ പോസ്റ്റായിരുന്നു ആദ്യം പുറത്തിറക്കിയത്. ഏപ്രില്‍ 3ന് അമ്പതാമത്തെ പോസ്റ്ററായി ഡോ. ഷിനു ശ്യാമളൻ്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഇതിനുമുമ്പ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയത് ലൂസിഫര്‍ എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു. 27 പോസ്റ്ററുകളാണ് ലൂസിഫര്‍ ടീം റിലീസ് ചെയ്തത്.

50ലേറെ കഥാപാത്രങ്ങള്‍ സ്വപ്നസുന്ദരിയിലുണ്ട്. ജനനേന്ദ്രിയം മുറിച്ച വാര്‍ത്തയിലൂടെ വിവാദ നായകനായ സ്വാമി ഗംഗേശാനന്ദ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സ്വപ്നനന്ദ എന്ന സ്വാമി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സ്വാമിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘സത്യം എത്ര നാള്‍ കഴിഞ്ഞാലും ഒരിക്കല്‍ പുറത്തുവരും’ എന്ന അടിക്കുറിപ്പോടെയാണ് സ്വാമിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

എസ്.എസ്. പ്രൊഡക്ഷന്‍സിന്റെയും അല്‍ഫോണ്‍സാ വിഷ്വല്‍ മീഡിയയുടെയും ബാനറില്‍ സലാം ബി.റ്റി, സുബിന്‍ ബാബു, ഷാജു സി.ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ബിഗ് ബോസ് ഫെയിം ഡോ. രജിത്കുമാര്‍ സാനിഫ്അലി, ശിവജി ഗുരുവായൂര്‍, ശ്രീറാം മോഹന്‍, സാജന്‍ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാജിദ് സലാം, ജിന്റോ, ഡോ. ഷിനു ശ്യാമളന്‍, ദിവ്യാ തോമസ്, ഷാരോണ്‍ സഹിം , ഷാര്‍ലറ്റ് സജീവ്, മനീഷ മോഹന്‍, ഷാന്‍സി സലാം, ബെന്നി പൊന്നാരം, ഷിബു ഇച്ചാമഠം,നിഷാദ് കല്ലിങ്ങല്‍, രജീഷ് സോമന്‍, ബാലസുര്യ,സാബുകൃഷ്ണ, സണ്ണി സംഘമിത്ര, അന്ന ഏയ്ഞ്ചല്‍, അബു പട്ടാമ്പി,ജാനകി ദേവി, അല്‍ന ബിജു, പവിത്ര, ശാരദാമ്മ, സന്ധ്യ, അമ്പിളി, ഉമ മഹേശ്വരി, ആഷിഖ്, പീലികൃഷ്ണ,ഷമീര്‍ ബാബു, രാജി തോമസ്, രമേശ് ആനപ്പാറ, രവി മസ്‌കറ്റ്, സാഫല്യം കബീര്‍ ,നസ്രിന്‍ ,അഫ്രീന്‍, മധു പിള്ള, സൈജു,, ബഷീര്‍ പൂപ്പാറ,അലക്‌സ് പെത്തൂട്ടി, ഇന്ദുജ, സ്വാമി ഗംഗേശാനന്ദ ,രാജീമേനോന്‍, മുഹമ്മദ് പെരുമ്പാവൂര്‍, വിജയന്‍ പള്ളുരുത്തി, അജയന്‍ പുറമല, ഫിറോസ് ബാബു, ആര്യ ജയന്‍, ഇവാന മരിയ തോമസ്, ജോയ് നടുക്കുടി, വില്യംസ് കളമശ്ശേരി, ജോ ജോസഫ് ഷാജി, വൈഗ,ലെനി, ദേവി നന്ദന, രശ്മി, ഷെയ്ഖ് ഫാബില്‍ തുടങ്ങിയവരാണ് താരങ്ങള്‍.

കഥ: റോയിറ്റ, കുമാര്‍ സെന്‍. തിരക്കഥ : സീതു ആന്‍സണ്‍. ഛായാഗ്രഹണം: റോയിറ്റ, സനൂപ്. എഡിറ്റിങ് :ഗ്രേയ്‌സണ്‍. ഗാനരചന :സുദര്‍ശന്‍ പുത്തൂര്‍,സുഭാഷ് ചേര്‍ത്തല, ജെറിന്‍രാജ് കുളത്തിനാല്‍, ഹംസ കുന്നത്തേരി, ഫെമിന്‍ ഫ്രാന്‍സിസ്. സംഗീതം: അജിത് സുകുമാരന്‍, ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണന്‍, ഫെമിന്‍ ഫ്രാന്‍സിസ്. ഗായകര്‍: നജിം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ധാര്‍ഥ് ശങ്കര്‍ , ഇമ്രാന്‍ഖാന്‍, അരുണ്‍ സി. ഇടുക്കി, ദേവനന്ദ രാജേഷ് മേനോന്‍, ശോഭ ശിവാനി,മിഥുന്യാ ബിനീഷ്. ചിത്രത്തില്‍ അഞ്ച് ഗാനങ്ങളുണ്ട്.