വിദേശ സംഭാവന നിയന്ത്രണം: രാഷ്ട്രീയേതര സമിതി വേണ്ട

Share

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) നടപ്പാക്കുന്നതിന് മേല്‍ നോട്ടം വഹിക്കാന്‍ രാഷ്ട്രീയേതര സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. കണക്കില്ലാതെ വിദേശ സംഭാവന സ്വീകരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.