മോദിയുമായി കൂടിക്കാഴ്ചക്ക്
എട്ട് ബിഷപ്പുമാര്‍ക്ക് ക്ഷണം

Share

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ക്ക് ക്ഷണം. കൂടിക്കാഴ്ചയ്ക്ക് രണ്ട് സ്ഥലങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വില്ലിങ്ടണ്‍ ഐലന്റിലെ താജ് വിവാന്ത ഹോട്ടലും, യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജും.
മാര്‍ ജോര്‍ജ് ആലഞ്ചേരി(സീറോ മലബാര്‍ സഭ), ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക (ഓര്‍ത്തഡോക്‌സ് സഭ),ജോസഫ് മാര്‍ ഗ്രീഗോറിയോസ്, (യാക്കോബായ സഭ), മാര്‍ മാത്യു മൂലക്കാട്ട്, (ക്‌നാനായ കത്തോലിക്ക സഭ), മാര്‍ ഔജിന്‍ കുര്യാക്കോസ്, (കല്‍ദായ സുറിയാനി സഭ),കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് (സീറോ മലങ്കര സഭ),ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ (ലത്തീന്‍ സഭ),കുര്യാക്കോസ് മാര്‍ സേവേറിയൂസ് (ക്‌നാനായ സിറിയന്‍ സഭ) എന്നിവര്‍ക്കാണ് ക്ഷണം.