ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 100 കുടുംബത്തിന് കെ ഫോണിന്റെ സൗജന്യ കണക്ഷന്‍

Share

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലത്തിലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 100 കുടുംബത്തിനുവീതം മേയില്‍ കെ ഫോണിന്റെ സൗജന്യ കണക്ഷന്‍ ലഭിക്കും.

20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്‌സിഡി നിരക്കിലും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി.

2019ല്‍ കരാര്‍ ഒപ്പിട്ട പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് ലക്ഷ്യം കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

2600 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കിലോമീറ്റര് പൂര്‍ത്തീകരിച്ചു.

34,961 കിലോമീറ്റർ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഇടാനുള്ളതില്‍ 14 ജില്ലയിലായി 11,906 കി.മീറ്ററും ഇട്ടു എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നെറ്റ്വര്‍ക് ഓപ്പറേറ്റിങ് സെന്ററിന്റെ മുഴുവന്‍ പണിയും കഴിഞ്ഞു. എന്‍ഡ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസില്‍ 3019 എണ്ണം ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമായി.

ബാക്കി ഓഫീസുകളില്‍ മാസം 3000 മുതല്‍ 5000 വരെ നല്‍കി ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.