റിപ്പബ്ലിക് ദിന ആഘോഷങ്ങൾ: ദേശീയ പതാകയുടെ ഉപയോഗത്തിൽ സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം

Share

റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ദേശീയ പതാകയുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രധാന നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

കടലാസ് നിർമ്മിത ദേശീയ പതാകകൾ പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ, നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.

ദേശീയ പതാകയുടെ മഹത്വത്തിന് അനുസൃതമായി അവ ഉപയോഗ ശേഷം നീക്കം ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും, അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും അതുകൊണ്ടുതന്നെ പ്രത്യേക ബഹുമാനം അർഹിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കുന്നു.

ദേശീയപതാക കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2002 ലെ ഇന്ത്യയുടെ ഫ്ലാഗ് കോഡ് കൃത്യമായി പാലിക്കണം.

ഇതിനായി എല്ലാ ഗവൺമെന്റ് ഓഫീസുകളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രാലയം അഭ്യർത്ഥിച്ചു.