ചെലവഴിച്ചതിന് കണക്കില്ല!,
കേന്ദ്രവിഹിതം വൈകും

Share

ന്യൂഡല്‍ഹി : സംസ്ഥാന ദുരന്തലഘൂകരണ ഫണ്ടിലേക്കുള്ള (എസ്.ഡി.എം.എഫ്) നടപ്പുവര്‍ഷത്തെ കേന്ദ്ര വിഹിതമായ 66 കോടി രൂപ വൈകും. കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ വര്‍ഷം നല്‍കിയ 62.8 കോടി രൂപ വിനിയോഗിച്ചതിന്റെ രേഖകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതാണ് കാരണം. കേരളത്തില്‍ ദുരന്തനിവാരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയാണ് ഫണ്ട് വിനിയോഗിക്കുന്നത്. എസ്ഡിഎംഎഫില്‍ 75 ശതമാനമാണ് കേന്ദ്ര വിഹിതം. എല്ലാ വര്‍ഷവും ഏപ്രിലിലും ഒക്ടോബറിലും ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരം അറിയിക്കണമെന്നാണ് കേന്ദ്രചട്ടം.
62.8 കോടി രൂപ 2022 മാര്‍ച്ചില്‍ അനുവദിച്ചിരുന്നു. ഇത് എന്തിനൊക്കെയാണ് വിനിയോഗിച്ചതെന്ന് വിശദീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.