ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി; മുഹമ്മദ് റിയാസും മന്ത്രിസഭയിലേക്ക്?

Share

കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയാകുന്നു. കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളെല്ലാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് വിവരം.

കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന പിബി വിലയിരുത്തലിൻറെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. മുഹമ്മദ് റിയാസിനേയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.