പോലീസിൽ കൗൺസലർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം

Share

സംസ്ഥാനത്തെ ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും കൗൺസലർമാർക്ക് അവസരം. ഈ തസ്‌തികകളിലെ താൽക്കാലിക നിയമനതിന് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി മുതൽ മൂന്നുമാസത്തേയ്ക്കാണ് നിയമനം നടത്തുക.
എം.എസ്.ഡബ്ള്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിംഗ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി.ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ് . 20നും 50 നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് ഈ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും മറ്റ് സർട്ടിഫിക്കറ്റുകളും അടങ്ങുന്ന അപേക്ഷ ഡിസംബർ 22ന് മുൻപ് അതത് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകണം.

സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആൻ്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് : 0471 2338100.

ഇ-മെയിൽ: spwomen.pol@kerala.gov.in