ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അവസരങ്ങളെക്കുറിച്ച് കൂടുതൽ അറിയാം

Share

ടെക്നിക്കൽ എക്സ്പർട്ട് അഭിഭാഷക ഒഴിവുകൾ

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് അഭിഭാഷക തസ്തികകളിൽ താത്കാലിക നിയമനം.

ടെക്‌നിക്കൽ എക്‌സ്‌പെർട്ടിന് എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി-ടെക് /ഡിപ്ലോമ, മലയാളം ആൻഡ് ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. നിലവിൽ റിപ്പോർട്ട് ചെയ്‌ത ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.

അഭിഭാഷക തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

രണ്ട് തസ്തികകൾക്കും 40 ആണ് ഉയർന്ന പ്രായപരിധി. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും, പകർപ്പും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 2 നു തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാന ഓഫീസിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2308630

എറണാകുളം ജില്ലയിൽ ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്, അഭിഭാഷകര്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം

എറണാകുളം: കേരള സംസ്ഥാന യുവജന കമ്മീഷന്‍ -2023-24 സാമ്പത്തിക വര്‍ഷത്തില്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്, അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ പദ്ധതിയുടെ ഭാഗമായി താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് തസ്‌തികയിൽ 1 ഒഴിവാണുള്ളത് . എം.സി.എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി-ടെക് /ഡിപ്ലോമയാണ് യോഗ്യത. അപേക്ഷകർ മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.

കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് എന്നിവയില്‍ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർക്കുള്ള ഉയര്‍ന്ന പ്രായ പരിധി 40 വയസാണ്. അഭിഭാഷക തസ്‌തികയിൽ 2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും അഭിഭാഷകവൃത്തിയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകർക്കുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 8 ന് ഉച്ചയ്ക്ക് 2.00 നു തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2308630

ദിവസവേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡ്മാർക്ക് അവസരം

കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡ്മാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥി രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികള്‍ ആയിരിക്കണം, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയായവര്‍ ആയിരിക്കണം, 20 വയസിനും 45 വയസിനും മധ്യേ പ്രായമുളളവര്‍ ആയിരിക്കണം, പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുളളവരായിരിക്കണം. ലൈഫ് ഗാര്‍ഡായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയമുളളവര്‍ക്കും അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും 2018-ലെ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനികൾക്ക് അവസരം

പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നേഴ്സിംഗ് ഉള്‍പ്പെടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയായ ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിനായി അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

നിയമന യോഗ്യതകള്‍ : ഉദ്യോഗാര്‍ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുമുള്ളവര്‍ ആയിരിക്കണം. ആകെ ഒഴിവുകള്‍- 250 (നേഴ്സിംഗ്/ഫാര്‍മസി/മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദ യോഗ്യത – 150, നേഴ്സിംഗ്/ഫാര്‍മസി/ മറ്റു പാരാമെഡിക്കല്‍ കോഴ്സ് ഡിപ്ലോമ – 100).വിദ്യാഭ്യാസയോഗ്യത – നേഴ്സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്സ്ബിരുദം/ഡിപ്ലോമ. അപേക്ഷകർക്കുള്ള പ്രായപരിധി 21-35 വയസാണ്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ ആയിരിക്കും നിയമനം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിക്കണം.(കോഴ്സ് വിജയിച്ചവര്‍ മാത്രം). ട്രൈബല്‍ പാരാമെഡിക്സ് നിയമനം ലഭിക്കുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് യാതൊരുവിധ അര്‍ഹതയും ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള നിയമന കാലാവധി ഒരു വര്‍ഷമാണ്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലയിലെ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല.

ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചു വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമര്‍പ്പിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ഹോണറേറിയമായി നേഴ്സിംഗ്/ഫാര്‍മസി (മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദ യോഗ്യതയുള്ളവർക്ക് 18,000 രൂപയും നേഴ്‌സിംഗ്/ഫാര്‍മസി മറ്റു പാരാമെഡിക്കല്‍ കോഴ്സ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 15,000 രൂപയുമാണ്. കൂടുതൽ വിവരങ്ങൾ www.stdkerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് .

താല്പര്യമുളളവര്‍ പ്രായം, യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫിഷറീസ് സ്റ്റേഷന്‍, അഴീക്കല്‍.പി.ഒ, വൈപ്പിന്‍ കാര്യാലയത്തില്‍ ഓഗസ്റ്റ് 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്നവർ ഓഗസ്റ്റ് 11-ന് രാവിലെ 11ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2502768

അഡീഷണൽ ടീച്ചർ തസ്തികയിൽ വാക്ക്-ഇൻ-ഇൻർവ്യൂ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓഗസ്റ്റ് 17ന് രാവിലെ 10ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം മഹിള ശിക്ഷൺ ക്രന്ദ്രത്തിൽ വാക്ക്-ഇൻ-ഇന്റർവ്യുവിന് ഹാജരാകണം. അപേക്ഷകർ ബിരുദം പൂർത്തിയാക്കിയിരിക്കണം.23 വയസ്സ് പൂർത്തിയായ ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 9000 രൂപയാണ് ഓണറേറിയം ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 0471-2348666

സിമെറ്റിൽ പ്രിൻസിപ്പൽ, അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിൽ കരാർ നിയമനം

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സിമെറ്റ്) യുടെ വിവിധ സ്ഥാപനങ്ങളിൽ പ്രിൻസിപ്പൽ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. വിശദവിവരങ്ങൾ www.simet.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471 2302400.