സമ്മർ സ്‌കൂൾ 2024: മെയ് 18 വരെ അപേക്ഷിക്കാം

Share

അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്ങിൽ നാലാമത് സമ്മർ സ്‌കൂൾ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന ഈ റെസിഡൻഷ്യൽ പ്രോഗ്രാം മെയ് 27 മുതൽ ജൂൺ 8 വരെ കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ നടക്കും. 30 പേർക്കാണ് ഈ അവസരം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേരെയാണ് പരിഗണിക്കുക. താല്പര്യമുള്ളവർക്ക് മേയ് 18 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/184 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ നേരിട്ടോ ബന്ധപ്പെടാം.

കൂടുതൽ വിവരങ്ങൾക്ക്: +91 7356610110, +91 471 2413012 , +91 471 2413013, +91 471 2413014 , +91 9400225962

Leave a Reply

Your email address will not be published. Required fields are marked *